Post Category
പരിസ്ഥിതിദിന ക്വിസ് മത്സരം നടത്തി
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് ജില്ലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച പരിസ്ഥിതി ക്വിസ് Natura 2022 പത്തനംതിട്ട കതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. കാതോലിക്കേറ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് ജോണ്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മൗണ്ട് ബഥനി സ്‌കൂള്‍ മെലപ്ര ഒന്നാം സ്ഥാനം നേടി. അമൃത വിദ്യാലയം രണ്ടാം സ്ഥാനത്തിനും സെവന്‍ത് ഡേ സ്‌കൂള്‍ മൂന്നാം സ്ഥാനത്തിനും അര്‍ഹമായി. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ നീതാ ദാസ് വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തെകള്‍ വിതരണം ചെയ്തു.
date
- Log in to post comments