Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

വനിതാ ശിശുവികസന വകുപ്പിന് കീഴിലുളള  പന്തളം ഐ.സി.ഡി.എസ് പ്രോജക്ടിന്റെ പരിധിയിലുളള  പന്തളം മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള 3 - 6 പ്രായക്കാരായ  617 കുട്ടികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം 125 മില്ലി ലിറ്റര്‍ പാല്‍ വിതരണം ചെയ്യുന്നതിന് താല്പര്യമുള്ള മില്‍മ /അംഗീകൃത ക്ഷീര സൊസൈറ്റി/ ക്ഷീര കര്‍ഷകര്‍ എന്നിവരില്‍നിന്നും  മുദ്രവെച്ച ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ ഒന്‍പതിന് പകല്‍ 12 വരെ.  ഫോണ്‍: 04734 256765.

date