Skip to main content

കിലെ ഐഎഎസ് അക്കാദമിയില്‍ പുതിയ ബാച്ചിലേക്ക് അപേക്ഷിക്കാം

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലേബര്‍ ആന്‍ഡ് എംപ്ലോയ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കിലെ ഐഎഎസ് അക്കാദമിയില്‍ പുതിയ ബാച്ചിലേക്ക് സിവില്‍ സര്‍വീസ് പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗങ്ങളായുള്ള തൊഴിലാളികളുടെ മക്കള്‍ക്കും ആശ്രിതര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം.ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. ഒരു വര്‍ഷമാണ് കോഴ്‌സിന്റെ ദൈര്‍ഘ്യം. ക്ലാസുകള്‍ ജൂണ്‍ 20ന് ആരംഭിക്കും. ബോര്‍ഡില്‍ രജിസ്ട്രര്‍ ചെയ്തിട്ടുള്ള തൊഴിലാളികളുടെ ആശ്രിതര്‍ ബോര്‍ഡില്‍ നിന്നും ആശ്രിത സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ അപേക്ഷിക്കേണ്ട അവസാന തീയതി ജൂണ്‍ 13. കൂടുതല്‍ വിവരങ്ങള്‍ക്ക് 0469 2603074.

date