വികസന സെമിനാര്‍
പത്തനംതിട്ട നഗരസഭാ 14-ാം പഞ്ചവത്സര പദ്ധതിയുടെ 2022-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള വികസന സെമിനാര്‍ മുനിസിപ്പല്‍ ചെയര്മാന് അഡ്വ ടി. സക്കീര്‍ ഹുസൈന് ഉദ്ഘാടനം ചെയ്തു. നഗരത്തില്‍ കൂടുതല്‍ തൊഴിലാവസരങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികള്‍ക്കും ആരോഗ്യ വിദ്യാഭ്യാസ കുടിവെള്ള പദ്ധതിക്കുമാണ് പ്രാമുഖ്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.ആര്. അജിത്കുമാര്‍ അധ്യക്ഷനായിരുന്നു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ആമിന ഹൈദരലി മുഖ്യപ്രഭാഷണം നടത്തി. പഞ്ചവത്സര പദ്ധതി കാലയളവിലേക്ക് നടപ്പാക്കേണ്ട ദീര്‍ഘകാല പദ്ധതികളും 2022-23 വര്‍ഷത്തില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ക്കും വിവിധ വര്‍ക്കിംഗ് ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ നടത്തി അന്തിമ രൂപം നല്കി. നഗരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതികള്‍ക്കാണ് വികസന സെമിനാര്‍ രൂപം നല്‍കിയത്.
- Log in to post comments