Post Category
പുതുമല കാര്‍ഷിക വികസന കര്‍ഷക സഹകരണ സംഘം ഉദ്ഘാടനം ഈ മാസം പത്തിന്
പുതുമല കാര്‍ഷിക വികസന കര്‍ഷക സാമൂഹ്യ ക്ഷേമ സഹകരണ സംഘം ഉദ്ഘാടനം ഈ മാസം പത്തിന് വൈകുന്നേരം 4.30് സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ആദ്യ നിക്ഷേപവും ചിട്ടി ആദ്യതവണ സ്വീകരിക്കല്‍ അടൂര്‍ സര്‍ക്കിള്‍ സഹകരണ യൂണിയന്‍ പ്രസിഡന്റ് പി.ബി. ഹര്‍ഷകുമാറും നിര്‍വഹിക്കും. ചടങ്ങില്‍ ഫോക് ലോര്‍ അക്കാദമി പുരസ്‌കാര ജേതാവ് രാജഗോപാല്‍ മുളങ്ങോടിനെ അനുമോദിക്കും. അന്നേദിവസം ഓഹരി സര്‍ട്ടിഫിക്കറ്റുകള്‍ ഉടമകള്‍ക്ക് കൈപ്പറ്റാവുന്നതാണെന്ന് സംഘം അധ്യക്ഷന്‍ ബാബു ജോണ്‍ അറിയിച്ചു.
date
- Log in to post comments