Skip to main content

ലോക ക്വിസിങ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു

 

 

 

ക്വിസിലെ ലോക ചാമ്പ്യനെ കണ്ടെത്തുന്നതിന്റെ ഭാഗമായി ലോക ക്വിസിങ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടവും ഐ.ക്യൂ.എ കോഴിക്കോട് ചാപ്റ്ററും ചേര്‍ന്ന് കോഴിക്കോട് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജില്ലയില്‍ നിന്ന് 12 മുതൽ 52 വയസ്സു വരെ പ്രായമുള്ള 22 പേര്‍ പങ്കാളികളായി. ലണ്ടന്‍ ആസ്ഥാനമായ ഇന്റര്‍നാഷണല്‍ ക്വിസിങ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ലോകമെമ്പാടും ലോക ക്വിസിങ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്.

കല- സംസ്‌കാരികം, മീഡിയ, ചരിത്രം, സാഹിത്യം, വിനോദം, സ്‌പോര്‍ട്‌സ്, ശാസ്ത്രം, ലോകം എന്നീ എട്ട്  വിഷയങ്ങളിലായി 240 ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി എഴുത്തു പരീക്ഷയുടെ മാതൃകയിലാണ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിച്ചത്. ഇതില്‍ ലഭിക്കുന്ന മാര്‍ക്ക് അടിസ്ഥാനമാക്കിയാണ് ലോക ചാമ്പ്യനെ കണ്ടെത്തുക.

date