Skip to main content

അറിയിപ്പുകൾ

 

 

 

റേഷന്‍ കട അവധി

ആള്‍ കേരളറീട്ടൈയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാനസമ്മേളനം നടക്കുന്നതിനാല്‍ അംഗങ്ങള്‍ക്ക് സമ്മേളനത്തില്‍ പങ്കെടുക്കാനായി സംഘടനയില്‍പ്പെട്ട റേഷന്‍ കടകള്‍  ജൂൺ ആറിന് തുറന്നു പ്രവര്‍ത്തിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. 

ടെൻഡർ ക്ഷണിച്ചു

ഐ.സി.ഡി.എസ് കോഴിക്കോട് റൂറൽ പ്രോജക്ടിന്റെ പരിധിയിൽ വരുന്ന രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 31 അങ്കണവാടികളിൽ അഞ്ച് മാസത്തേക്ക് പാൽ വിതരണം നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂൺ 10 ന് ഉച്ച ഒരു മണി വരെ സ്വീകരിക്കും. ഫോൺ: 0495-2966305, 9895537980.

ടെൻഡർ ക്ഷണിച്ചു

കുന്നമംഗലം ഐ.സി.ഡി.എസിന് കീഴിലുള്ള പെരുവയൽ, പെരുമണ്ണ, ചാത്തമംഗലം, കുന്ദമംഗലം ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിൽ പാൽ വിതരണം ചെയ്യുന്നതിന് ടെൻഡർ ക്ഷണിച്ചു. ജൂൺ 13 ന് മൂന്ന് മണി വരെ സ്വീകരിക്കും. ഫോൺ: 0495-2800672.

ലേലം 

എം.എ.സി.ടി കുടിശ്ശിക ഈടാക്കുന്നതിന്റെ ഭാഗമായി താമരശ്ശേരി താലൂക്ക് കട്ടിപ്പാറ വില്ലേജ് പൂനൂർ ദേശം അൺ സർവ്വെയിൽപ്പെട്ട12 സെന്റ് ഭൂമി ജൂൺ പതിനാറാം തീയതി രാവിലെ 11ന് കട്ടിപ്പാറ വില്ലേജ് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്യും. ലേലം കൊള്ളുന്നയാൾ അന്നേ ദിവസം ലേല തുകയുടെ 15 ശതമാനം കെട്ടിവെക്കേണ്ടതും ബാക്കിയുള്ള തുക ലേലം നടന്നു 30 ദിവസത്തിനകം ഒടുക്കേണ്ടതുമാണ്. അല്ലാത്തപക്ഷം ലേലം അസ്ഥിരപ്പെടുത്തുന്നതും കെട്ടിവച്ച തുക നഷ്ടപ്പെടുന്നതുമായിരിക്കും.

ചില്‍ഡ്രന്‍സ് ചാംപ്യന്‍സ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു

ഡല്‍ഹി കമ്മീഷന്‍ ഫോര്‍ പ്രൊട്ടക്ഷന്‍ ഓഫ് ചൈല്‍ഡ് റൈറ്റ്‌സ് (ഡി.സി.പി.സി.ആര്‍) കുട്ടികളുടെ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നല്‍കുന്ന ചില്‍ഡ്രന്‍സ് ചാംപ്യന്‍സ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 75000 രൂപയും പ്രശസ്തിപത്രവുമാണ് അവാര്‍ഡ്. അപേക്ഷകള്‍ dcpcr.delhi.gov.in എന്ന വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള മാനദണ്ഡങ്ങളനുസരിച്ച് ജൂണ്‍ 15നുള്ളില്‍ ഓണ്‍ലൈനായി  സമര്‍പ്പിക്കണം. ഫോണ്‍: 0495 2378920

ടെൻഡര്‍ ക്ഷണിച്ചു 

കോഴിക്കോട് ഐ.സി.ഡി.എസ്. അര്‍ബന്‍ 1 ന് കീഴിലുള്ള മാങ്കാവ്, പയ്യാനക്കല്‍ സെക്ടറുകളിലെ അങ്കണവാടികളില്‍ പാല്‍ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ളവരില്‍ നിന്നും ടെൻഡര്‍ ക്ഷണിച്ചു. ടെൻഡര്‍ ലഭിക്കേണ്ട അവസാന തിയ്യതി ജൂണ്‍ 15. ഫോണ്‍: 9495942798 (മാങ്കാവ് സെക്ടര്‍), 9400160430 (പയ്യാനക്കല്‍ സെക്ടര്‍).

അഭിമുഖം എട്ടിന്

കോഴിക്കോട് ജില്ലയിലെ ഭാരതീയ ചികിത്സാ വകുപ്പില്‍ നേഴ്‌സ് ഗ്രേഡ് II (ആയുര്‍വേദ) (കാറ്റഗറി നമ്പര്‍ 537/19) തസ്തികയിലേക്കുള്ള അഭിമുഖം  ജൂണ്‍ എട്ടിന് രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ  കോഴിക്കോട് ജില്ലാ പി.എസ്.സി  ഓഫീസില്‍ നടക്കും. ഇന്റര്‍വ്യൂവിന് ഹാജരാകുന്നവർ പി.എസ്.സി. വെബ്സൈറ്റില്‍ നിന്നും കോവിഡ്-19 ചോദ്യാവലി ഡൗണ്‍ലോഡ്  ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലില്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. പ്രൊഫൈലില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭ്യമാക്കിയിട്ടുള്ളതിനാല്‍ വ്യക്തിഗത ഇന്റര്‍വ്യൂ മെമ്മോ അയയ്ക്കുന്നതല്ല. ഫോണ്‍:  0495 2371971.

date