Post Category
വനിതാ സംരംഭകര്‍ക്കായി സംരംഭകത്വ വര്‍ക്ക്ഷോപ്പ്
സംരംഭകരാവാന്‍ ആഗ്രഹിക്കുന്ന വനിതകള്‍ക്കും വനിതാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റിന്റെയും ടൈ കേരളയുടെയും ആഭിമുഖ്യത്തില്‍ ഒരു ദിവസത്തെ സൗജന്യ സംരംഭകത്വ വര്‍ക്ഷോപ്പ് ജൂണ്‍ 23ന് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡവലപ്മെന്റ്(കെഐഇഡി),കളമശ്ശേരി ക്യാമ്പസില്‍ സംഘടിപ്പിക്കുന്നു.
ബിസിനസ് ലളിതമാക്കാനും രൂപപ്പെടുത്താനും ഒരു ബിസിനസ് മോഡല്‍ ക്യാന്‍വാസ് എങ്ങനെ സൃഷ്ടിക്കാം, എങ്ങനെ ഉപഭോക്തൃ ആവശ്യം മനസ്സിലാക്കാം, ഫലപ്രദമായ എലിവേറ്റര്‍/സെയില്‍സ് പിച്ച് നല്‍കുന്നത് സംബന്ധിച്ചുള്ള വിഷയങ്ങളും വിദഗ്ദ്ധര്‍ കൈകാര്യം ചെയ്യുന്നു. താത്പര്യമുള്ളവര്‍ കെഐഇഡിയുടെ വെബ്സൈറ്റ് ww.kied.info ഓണ്‍ലൈനായി ജൂണ്‍ 20 ന് മുന്‍പ് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍-0484 2532890 /2550322.
date
- Log in to post comments