Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 10-06-2022

വാഹന വായ്പ പദ്ധതി; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പാക്കുന്ന വാഹന വായ്പാ പദ്ധതി വഴി(ഓട്ടോറിക്ഷ മുതല്‍ ടാക്‌സി കാര്‍/ഗുഡ്‌സ് കാരിയര്‍ ഉള്‍പ്പെടെ കൊമേഴ്ഷ്യല്‍ വാഹനങ്ങള്‍ക്ക്) വായ്പാ അനുവദിക്കുന്നതിന് ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. പ്രായം:
18നും 55നും മദ്ധ്യേ. കുടുംബ വാര്‍ഷിക വരുമാനം 3.5 ലക്ഷം രൂപയില്‍ കവിയാന്‍ പാടില്ല.  അപേക്ഷിക്കുന്നവര്‍ക്ക് വാഹനം ഓടിക്കാനുള്ള ലൈസന്‍സുണ്ടാകണം. താല്‍പര്യമുള്ളവര്‍ അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങള്‍ക്കുമായി കോര്‍പ്പറേഷന്റെ കണ്ണൂര്‍ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0497 2705036, 9400068513.

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ കൗണ്‍സിലിങ് സൈക്കോളജി കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഴ്സ് കാലാവധി ആറു മാസം. 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി ഇല്ല. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30. വിശദാംശങ്ങള്‍ക്ക് www.srcc.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. പയ്യന്നൂര്‍ കേന്ദ്രം ഫോണ്‍: 7907830602.
സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ ബാച്ചിലേക്ക് നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മാനേജ്‌മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റീസ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. പ്രായപരിധിയില്ല. സ്‌കൂള്‍ അധ്യാപകര്‍, സ്‌പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍, സൈക്കോളജിസ്റ്റ്, എഡ്യുക്കേഷണല്‍ തെറാപ്പിസ്റ്റ് എന്നിവര്‍ക്ക് മുന്‍ഗണന. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 20. വിശദാംശങ്ങള്‍ക്ക് www.srccc.in സന്ദര്‍ശിക്കുക. ഫോണ്‍: 9495371160, 9847454943.

സീറ്റ് ഒഴിവ്

കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷനിലെ സ്ത്രീ ശാക്തീകരണ വിഭാഗത്തില്‍ ജി ഐ എസ് /ജി പി എസ് പരിശീലന പരിപാടിയില്‍ ഒരു സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ബിടെക് സിവില്‍ /ഡിപ്ലോമ സിവില്‍ /സയന്‍സ് ബിരുദാരികള്‍ /ബി എ ജോഗ്രഫി എന്നിവയിലേതെങ്കിലും അടിസ്ഥാന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താല്‍പ്പര്യമുള്ളവര്‍  ജൂണ്‍ 13ന് രാവിലെ 11 മണിക്ക് മുന്‍പ് സ്ഥാപനത്തില്‍ ഹാജരാകണം. വെബ്‌സൈറ്റ്   www.iiic.ac.in.ഫോണ്‍: 8078980000.

അപേക്ഷ ക്ഷണിച്ചു

എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കായി വിവിധ ധനകാര്യ സ്ഥാപനങ്ങളുമായി ചേര്‍ന്ന് എംപ്ലോയ്‌മെന്റ് വകുപ്പ് നടപ്പാക്കുന്ന സ്വയം തൊഴില്‍ വായ്പ പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. സംയുക്ത  വായ്പക്ക് പ്രായപരിധി 21 നും 45 നും മദ്ധ്യേ. വാര്‍ഷിക വരുമാനം 1 ലക്ഷം കവിയരുത്. വായ്പ പരിധി 10,00,000 രൂപ. ( 25 % സബ്സിഡി ). വ്യക്തിഗത വായ്പക്ക് പ്രായപരിധി 21 നും 50 നും മദ്ധ്യേ. വാര്‍ഷിക വരുമാനം 1 ലക്ഷം കവിയരുത്. വായ്പ പരിധി 1,00,000 രൂപ. ( 20 % സബ്സിഡി ) ഫോണ്‍: 04972700831.

അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നോളജ് സര്‍വ്വീസസ് ഗ്രൂപ്പ് നടത്തുന്ന മോണ്ടിസോറി ടീച്ചര്‍ ട്രെയിനിങ്, പ്രീ -സ്‌കൂള്‍ ടീച്ചര്‍ ട്രെയിനിങ് ആന്റ് അക്കൗണ്ടിങ് എന്നീ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഫോണ്‍: 9072592458, 0490 2321888.

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിര്‍ണ്ണയ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ള കേസുകളില്‍ കുടിശ്ശികയായിട്ടുള്ള ക്ഷേമനിധി തുക അടക്കാനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നവംബര്‍ 12 വരെ നടക്കും. 50 ശതമാനം പലിശയിളവ് ലഭിക്കും. വിവരങ്ങള്‍ക്ക് കണ്ണൂര്‍ താളിക്കാവ് റോഡിലെ ജില്ലാ ക്ഷേമനിധി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04972705182.  

വിചാരണ മാറ്റി

കണ്ണൂര്‍ കലക്ടറേറ്റില്‍ ജൂണ്‍ 15, 17 തീയതികളില്‍ നടത്താനിരുന്ന പയ്യന്നൂര്‍, തളിപ്പറമ്പ് താലൂക്കിലെ ദേവസ്വം പട്ടയങ്ങളുടെ വിചാരണ യഥാക്രമം ജൂലൈ 19, 21  തീയതികളിലേക്ക് മാറ്റിയതായി ഡെപ്യൂട്ടി കലക്ടര്‍ അറിയിച്ചു.

ക്വട്ടേഷന്‍

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ യു പി, ഹൈസ്‌കൂള്‍, പ്ലസ് ടു ക്ലാസിലെ വിദ്യാര്‍ഥികള്‍ക്ക് യൂണിഫോം തയിച്ച് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 16 വൈകിട്ട് നാല് . ഫോണ്‍: 04972 700357.

ടെണ്ടര്‍

തളിപ്പറമ്പ് ഐ സി ഡി എസ് ഓഫീസ്് പരിധിയിലെ പരിയാരം ഗ്രാമപഞ്ചായത്തിലുള്ള 33, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്തിലുള്ള 34, ചെങ്ങളായി ഗ്രാമപഞ്ചായത്തിലുള്ള  37 അങ്കണവാടികളില്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ പാല്‍ വിതരണം ചെയ്യാന്‍ ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 13ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും.
തളിപ്പറമ്പ് ഐ സി ഡി എസ് ഓഫീസ്് പരിധിയിലെ പരിയാരം (33), കുറുമാത്തൂര്‍ (34), ചെങ്ങളായി (37) എന്നീ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ കോഴിമുട്ട വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജൂണ്‍ 13ന് ഉച്ചക്ക് ഒരു മണി വരെ ടെണ്ടര്‍ സ്വീകരിക്കും. ഫോണ്‍: 0460 2202971.

തേക്ക് സ്റ്റമ്പ് വിതരണം

കണ്ണൂര്‍ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന് കീഴില്‍ കൂക്കാനം തേക്ക് നഴ്‌സറിയില്‍ തേക്ക് സ്റ്റമ്പ് വിതരണം ചെയ്യുന്നു. ഫോണ്‍: 8547603528, 9447689405.

പെയിന്റിംഗില്‍ പരിശീലനം

തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് കണ്‍സ്ട്രക്ഷന്റെ നേതൃത്വത്തില്‍ ഡെക്കറേറ്റീവ് പെയിന്റിംഗില്‍ പരിശീലനം നല്‍കുന്നു. അഭിമുഖം ജൂണ്‍ 13ന് രാവിലെ 10 മണിക്ക് ചവറയിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍. അഞ്ചാം ക്ലാസ് പാസായ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് പങ്കെടുക്കാം. ഫോണ്‍:8078980000

വൈദ്യുതി മുടങ്ങും

അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ബിസ്മില്ല മുതല്‍ ഗ്രാമീണ വായനശാല വരെ ജൂണ്‍ 11 ശനി രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ നമ്പ്യാര്‍ പീടിക, മാച്ചേരി സ്‌കൂള്‍, നുച്ചിലോട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ജൂണ്‍ 11 ശനി രാവിലെ 10 മുതല്‍ ഉച്ചക്ക് 12 മണി വരെയും പാട്യം റോഡ്, പന്നിയോട്ട് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ രാവിലെ എട്ട് മുതല്‍ വൈകിട്ട് മൂന്ന് വരെയും വൈദ്യുതി മുടങ്ങും.
പള്ളിക്കുന്ന് ഇലക്ട്രിക്കല്‍ സെക്ഷനിലെ  പള്ളിപ്രം, കരിക്കിന്‍ക്കണ്ടി ചിറ, അതിരകം എന്നീ ഭാഗങ്ങളില്‍   ജൂണ്‍ 11 ശനി രാവിലെ  9.30 മുതല്‍ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
പാടിയോട്ടുചാല്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ  പാടിയോട്ടുചാല്‍ ടൗണ്‍   ട്രാന്‍സ്‌ഫോമര്‍  പരിധിയില്‍    ജൂണ്‍ 11 ശനി രാവിലെ എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും

date