Skip to main content

ബോധവത്കരണ ദിനാചരണം നാളെ

സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവത്ക്കരണദിനം ജൂണ്‍ 15ന് പത്തനംതിട്ട കാപ്പില്‍ നാനോ ആഡിറ്റോറിയത്തില്‍ നടക്കുമെന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാകളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ മുഖ്യാതിഥിയാവുന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം. മഹാജന്‍ ദിനാചരണ സന്ദേശവും നല്‍കും.

 

മുതിര്‍ന്ന പൗരന്മാരും നിയമസംരക്ഷണവും എന്ന വിഷയത്തില്‍ ജില്ല സാമൂഹ്യനീതി ഓഫീസര്‍ ഏലിയാസ് തോമസ് ക്ലാസ്സ് നയിക്കും. ദിനാചരണത്തിന്റെ ഭാഗമായി വാഹന പ്രചരണവും, ഫ്ളാഷ് മോബും സംഘടിപ്പിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാ തോമസ് അധ്യക്ഷത വഹിക്കും. അടൂര്‍ ആര്‍.ഡി.ഒ. എ. തുളസീധരന്‍പിള്ള, തിരുവല്ല ആര്‍.ഡി.ഒ. കെ.ചന്ദ്രശേഖരന്‍ നായര്‍, പ്രോബേഷന്‍ ഓഫീസര്‍ സുരേഷ് കുമാര്‍, സാമൂഹ്യ നീതി ഓഫീസ് സീനിയര്‍ സൂപ്രണ്ട് ഷംലാ ബീഗം, വയോജന കൗണ്‍സില്‍ അംഗം പി. ഷംസുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date