Skip to main content

കിക്മയില്‍ എം.ബി.എ അഡ്മിഷന്‍

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം.ബി.എ (ഫുള്‍ടൈം) 2022-24 ബാച്ചിലേക്ക് അഡ്മിഷന്‍ ജൂണ്‍ 17ന് ആറന്മുളയിലെ കോ-ഓപ്പറേറ്റീവ് ട്രെയിനിംഗ് കോളജില്‍ രാവിലെ 10 മുതല്‍ 12.30 വരെ നടത്തും. ഡിഗ്രിക്ക് 50 ശതമാനം മാര്‍ക്കും, കെ-മാറ്റ്, സി മാറ്റ് അല്ലെങ്കില്‍ ക്യാറ്റ് (സി മാറ്റ് / ക്യാറ്റ്) യോഗ്യത നേടിയിട്ടുളളവര്‍ക്കും എന്‍ട്രന്‍സ് പരീക്ഷകള്‍ എഴുതി കഴിഞ്ഞവര്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അഭിമുഖത്തിന് പങ്കെടുക്കാം.  സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക് 20 ശതമാനം സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. എസ്.സി/എസ്.റ്റി വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ യൂണിവേഴ്സിറ്റി നിബന്ധനകള്‍ക്ക്  വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വര്‍ഷക്കാര്‍ക്കും അഭിമുഖത്തില്‍ പങ്കെടുക്കാം. ഫോണ്‍ : 8547 618 290. www.kicma.ac.in.

date