Post Category
അന്താരാഷ്ട്ര ബാലവേലവിരുദ്ധ വാരാചരണവും പോസ്റ്റര്‍ പ്രകാശനവും നടന്നു
പത്തനംതിട്ട ജില്ലാ വനിതാശിശുവികസന വകുപ്പ്/ഐ.സി.പി.എസ്/ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര ബാലവേലവിരുദ്ധ വാരാചരണവും, പോസ്റ്റര്‍ പ്രകാശനവും പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ നടന്നു. വിദ്യാര്‍ഥികള്‍ ശരിയായ ലക്ഷ്യബോധമുള്ളവരും പരിശ്രമശാലികളാകണമെന്നും ഉദ്ഘാടനം നിര്‍വഹിച്ച് ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ എം മഹാജന്‍ പറഞ്ഞു. ജില്ലാ ലേബര്‍ ഓഫീസര്‍ (ഇന്‍ചാര്‍ജ്ജ്) എസ്.സുരാജ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ സി. കെ ജയചന്ദ്രന്‍, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ബിനി മറിയം ജേക്കബ്, പത്തനംതിട്ട മാര്‍ത്തോമ്മാ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രധാനാധ്യാപിക സുമ ഏബ്രഹാം, പി.റ്റി.എ പ്രസിഡന്റ് സാം ജോയിക്കുട്ടി എന്നിവര്‍ പങ്കെടുത്തു.
date
- Log in to post comments