Skip to main content

പഴയ കെട്ടിടം പൊളിക്കുന്നതിന് നടപടിയായി

എഴുമറ്റൂര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിന്റെ നിര്‍മാണത്തോടനുബന്ധിച്ച് പഴയ കെട്ടിടം പൊളിക്കുന്നതിന് നടപടിയായതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം  ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ചേര്‍ന്നു. പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി എട്ടു കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഫണ്ട് അനുവദിക്കുന്നതിനായി എംഎല്‍എ നിരന്തര ഇടപെടലുകള്‍ നടത്തിയിരുന്നു.
 

ആശുപത്രി കെട്ടിടത്തിന് പുതിയ ഡിസൈന്‍ തയാറാക്കുന്നതിന്  എംഎല്‍എയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് വകുപ്പ്, ആശുപത്രി അധികൃതര്‍, ബ്ലോക്ക് -ഗ്രാമ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ എന്നിവരുടെ നേതൃത്വത്തില്‍ സംയുക്ത സ്ഥല പരിശോധന നടത്തും. ആവശ്യങ്ങള്‍ക്കനുസരിച്ച് കൂട്ടായ ആലോചനകള്‍ക്ക് ശേഷം പുതിയ കെട്ടിടത്തിന് ഡിസൈന്‍ തയാറാക്കും. എഴുമറ്റൂര്‍ സിഎച്ച്സിക്ക് പുതിയ കെട്ടിടം നിര്‍മിക്കുന്നതിന്  ഫണ്ട് അനുവദിച്ചിരുന്നെങ്കിലും പഴയ കെട്ടിടം പൊളിച്ചുമാറ്റുന്ന പ്രവര്‍ത്തികള്‍ പല കാരണങ്ങളാല്‍ വൈകുകയായിരുന്നു. എംഎല്‍എ നിരന്തരം ഇടപെട്ടാണ് ഇപ്പോള്‍ പഴയ കെട്ടിടം പൊളിച്ചു മാറ്റാന്‍ നടപടിയായത്.

date