Skip to main content

എസ്റ്റി പ്രൊമോട്ടര്‍: അഭിമുഖം 17ന്

തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പരിധിയില്‍ എസ്റ്റി പ്രൊമോട്ടറുടെ ഒഴിവിലേക്ക് നിയമിക്കപ്പെടുന്നതിനുള്ള അഭിമുഖം ജൂണ്‍ 17ന് രാവിലെ 11ന് റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ നടത്തുമെന്ന് ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. തണ്ണിത്തോട് ഗ്രാമപഞ്ചായത്ത് പരിധിയിലെ സ്ഥിരതാമസക്കാരായ 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ളതും, 20 നും 35 നും മധ്യേ പ്രായപരിധിയുള്ളതുമായ പട്ടികവര്‍ഗ യുവതീ, യുവാക്കള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം.

 

അഭിമുഖത്തില്‍ പങ്കെടുക്കുന്നതിന് വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ അസല്‍, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്/മറ്റ് തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സഹിതം അന്നേ ദിവസം റാന്നി ട്രൈബല്‍ ഡെവലപ്പ്‌മെന്റ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍: 04735 227703, 9496070349.

date