Skip to main content

പട്ടിക വര്‍ഗ യുവതികള്‍ക്ക് തയ്യല്‍ പരിശീലനം

പട്ടിക വര്‍ഗ വികസന വകുപ്പിന്റെ നിയന്ത്രണത്തില്‍ റാന്നിയില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തിലെ  ദ്വിവത്സര കോഴ്‌സിലേക്ക് 2022-24 ബാച്ചിലേക്കുളള പരിശീലനാര്‍ഥികളെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് ഏഴാം ക്ലാസ് വിജയിച്ചതും  16 നും 40 നും ഇടയില്‍ പ്രായമുളളതുമായ  പട്ടിക വര്‍ഗ യുവതികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, ജാതി, വരുമാനം, ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍  സഹിതം റാന്നി മിനി സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ നേരിട്ടെത്തി അഡ്മിഷന്‍ എടുക്കണം. അവസാന തീയതി ജൂണ്‍ 25. ഫോണ്‍ : 9495176357, 04735 227703.

date