ക്വിസ് മത്സരം നടത്തി
ജില്ലാ മെഡിക്കല്‍ ഓഫീസ് (ആരോഗ്യം), ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ''വയറിളക്കരോഗ നിയന്ത്രണവും പാനീയ ചികിത്സയും'' എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. പത്തനംതിട്ട എന്‍.എച്ച്.എം ഹാളില്‍ നടന്ന മത്സരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. എല്‍. അനിതകുമാരി ഉദ്ഘാടനം ചെയ്തു. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സര്‍വെയ്‌ലന്‍സ് ഓഫീസര്‍ ഡോ. സി.എസ്. നന്ദിനി ക്വിസ് മത്സരം നയിച്ചു. ഡെപ്യൂട്ടി ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയ ഓഫീസര്‍മാരായ വി.ആര്‍. ഷൈലാ ഭായി, ആര്‍. ദീപ എന്നിവര്‍ സംസാരിച്ചു.
ജില്ലാതലത്തില്‍ നടത്തിയ ക്വിസ് മത്സരത്തില്‍ ദേവിക സുരേഷ് (ഗവ.എച്ച്.എസ്.എസ്, തോട്ടക്കോണം) ഒന്നാം സ്ഥാനവും, എസ്.ദേവപ്രിയ (ഗവ.എച്ച്.എസ്.എസ്, കോന്നി), ആര്‍ദ്ര രാജേഷ് (ഹോളി ഏഞ്ചല്‍സ് ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസ്, അടൂര്‍) എന്നിവര്‍ രണ്ടാം സ്ഥാനവും, അമലേക് പ്രേം (പഞ്ചായത്ത് എച്ച്.എസ്, കുളനട) മൂന്നാം സ്ഥാനവും നേടി.
- Log in to post comments