Skip to main content

സാക്ഷരതാ മിഷൻ വായനാ മാസാചരണത്തിന് തുടക്കമായി

 

ജില്ലാ സാക്ഷരതാ മിഷൻ വായന മാസാചരണത്തിന് തുടക്കമായി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു. സിലബസിനു പുറത്തേക്കുള്ള വായനകൾ ഉണ്ടാകണമെന്ന് പി പി ദിവ്യ പറഞ്ഞു. ജനാധിപത്യ, മതേതര ബോധം ഉണ്ടാക്കിയെടുക്കാൻ വായനയിലൂടെ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വി കെ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ഭാരത് ഭവൻ വിവർത്തന രത്ന പുരസ്‌കാരം നേടിയ പയ്യന്നൂർ കുഞ്ഞിരാമൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ  സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. കെ കെ രത്നകുമാരി, യു പി ശോഭ, അഡ്വ. ടി സരള, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ വിനോദ് കുമാർ, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഷാജു ജോൺ, അസി. കോ-ഓർഡിനേറ്റർ ടി വി ശ്രീജൻ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ഇ എൻ സതീഷ് ബാബു, സാക്ഷരത പ്രേരക്മാർ തുടങ്ങിയവർ പങ്കെടുത്തു

date