സൗജന്യ കിറ്റ്
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി/ കേരള ഓട്ടോ മൊബൈല്‍ വര്‍ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതികളില്‍ അംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതല്‍ അഞ്ച് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് കോവിഡ് സാമ്പത്തിക പ്രതിസന്ധി പരിഗണിച്ച് പഠനസഹായമായി ബാഗ്, കുട, വാട്ടര്‍ ബോട്ടില്‍, രണ്ട് നോട്ട് ബുക്ക് എന്നിവയടങ്ങുന്ന കിറ്റ് സൗജന്യമായി നല്‍കും. വിദ്യാര്‍ത്ഥിയുടെയും തൊഴിലാളിയുടെയും ആധാര്‍ കാര്‍ഡ്, തൊഴിലാളിയുടെ ക്ഷേമനിധി അംഗത്വകാര്‍ഡ്, ലൈസന്‍സ് എന്നിവയുടെ പകര്‍പ്പുകള്‍ അടക്കം തൊഴിലാളി വിഹിതം 2022-ല്‍ അടച്ച രസീത്, ഫോണ്‍ നമ്പര്‍കൂടി ഉള്‍പ്പെടുത്തി അപേക്ഷിക്കണം.
http://kmtwwfb.org എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ലഭ്യമാണ്. pta.kmtwwfb@kerala.gov.in ലൂടെ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സഹിതം ഇ-മെയില്‍ ആയും അപേക്ഷ അയക്കാവുന്നതാണ്. അപേക്ഷ ജൂണ്‍ 25ന് വൈകുന്നേരം അഞ്ചിന് മുമ്പായി സമര്‍പ്പിക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 04682 320158.
- Log in to post comments