Post Category
കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് ജില്ലയില്‍ വിതരണം ചെയ്തത് 26.85 കോടി രൂപ പെന്‍ഷനും ആനുകൂല്യങ്ങളും
കേരള കെട്ടിട നിര്‍മാണ തൊഴിലാളി ക്ഷേമ ബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 24,789 ഗുണഭോക്താക്കള്‍ക്ക് പെന്‍ഷനും കോവിഡ് ധനസഹായവും ഉള്‍പ്പെടെ വിവിധ ആനുകൂല്യ ഇനത്തില്‍ 26,85,33,669 രൂപ വിതരണം ചെയ്തതായി ജില്ലാ എക്സിക്യുട്ടീവ് ഓഫീസര്‍ എസ്. അമ്പിളി അറിയിച്ചു.
കഴിഞ്ഞ ഒരു വര്‍ഷകാലയളവില്‍ പെന്‍ഷന്‍ ഇനത്തില്‍ വിതരണം ചെയ്ത 23,20,65,311 രൂപയും ഇതില്‍ ഉള്‍പ്പെടുന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 2034 തൊഴിലാളികള്‍ക്ക് പുതുതായി രജിസ്ട്രേഷന്‍ നല്‍കി. 60 വയസ് പൂര്‍ത്തിയായ 1409 അംഗതൊഴിലാളികള്‍ക്ക് പുതുതായി പെന്‍ഷന്‍ അനുവദിച്ചു. പത്തനംതിട്ട ജില്ലാ ഓഫീസില്‍ നിന്നും ആകെ 14372 പേര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുന്നുണ്ട്.
date
- Log in to post comments