ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം
2021-22 അധ്യയന വര്‍ഷം എസ്.എസ്.എല്‍.സി, പ്ലസ്-ടു തത്തുല്യ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം. രണ്ടു വര്‍ഷത്തില്‍ കുറയാതെ അംഗത്വമുള്ള ക്ഷേമനിധി അംഗങ്ങള്‍ വെളളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വകാര്‍ഡ് പകര്‍പ്പ്, 2022ജൂണ്‍-30 വരെയുള്ള അംഗത്വ വിഹിതം അടവാക്കിയ രസീതിയുടെ പകര്‍പ്പ്, സ്വന്തം ബാങ്ക്പാസ് ബുക്കിന്റെ പകര്‍പ്പ്, വിദ്യാര്‍ഥിയുടെ പരീക്ഷാഫലത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് എന്നിവ സഹിതം 2022 ആഗസ്റ്റ്-31 നകം ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍, കേരള മദ്രസാദ്ധ്യാപക ക്ഷേമനിധി ഓഫീസ്, കെ.യു.ആര്‍.ഡി.എഫ്.സി ബില്‍ഡിംഗ്, രണ്ടാംനില, ചക്കോരത്ത്കുളം, വെസ്റ്റ്ഹില്‍.പി ഒ, കോഴിക്കോട് 673005 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണമെന്ന് മദ്രസാദ്ധ്യാപക ക്ഷേമനിധി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0495 2966577
- Log in to post comments