Skip to main content

കീഡ് കമ്മ്യൂണിറ്റി മീറ്റപ്പ് 2022

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് ക്യാമ്പസ്സില്‍ പരിശീലനം നേടിയവരുടെ സൂക്ഷ്മ ചെറുകിട ഇടത്തരം (എംഎസ്എംഇ) സംരഭകരുടെ ഉത്പനങ്ങള്‍ ആഭ്യന്തര വിപണിയുടെ തലത്തിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന കമ്മ്യൂണിറ്റി മീറ്റപ്പ് 2022ന് ജൂണ്‍ 25ന തുടക്കമാവും. നിയമ, വ്യവസായ, കയര്‍ വകുപ്പ് മന്ത്രി പി. രാജീവ് കളമശ്ശേരി കീഡ് ക്യാമ്പസില്‍ മീറ്റപ്പ് ഉദ്ഘാടനം ചെയ്യും.

 

ഉത്പനങ്ങള്‍ പ്രദര്‍ശിപ്പിക്കാനും, വിപണി സാധ്യതകള്‍, ബ്രാന്‍ഡിംഗ്, പാക്കേജിംഗ്, ലോജിസ്റ്റിക് മാനേജന്റ്, ഇകോംമേഴ്സ് സാധ്യതകള്‍ എന്നിവയെ കുറിച്ച് മനസിലാക്കാനും മീറ്റപ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് അവസരം ലഭിക്കും. ഭക്ഷ്യ സംസ്‌കരണം, ടെക്സ്റ്റ്യല്‍സ്, ഹെല്‍ത്ത് ആന്റ് വെല്‍നെസ്, വിവിധ തരം സര്‍വീസുകള്‍ തുടങ്ങിയവ ഉള്‍പെടുത്തികൊണ്ടുള്ള ഉത്പന്നങ്ങള്‍ മീറ്റപ്പില്‍ പ്രദര്‍ശിപ്പിക്കും. രാവിലെ 11.00 മുതല്‍ വൈകിട്ട് 3.30 വരെയാണ് സന്ദര്‍ശന സമയം. ഫ്ലിപ്പ്കാര്‍ട്ട്, ഹീല്‍, ഫ്രഷ് ടു ഹോം തുടങ്ങിയ കമ്പനികളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന സെമിനാറുകളും മീറ്റപ്പിന്റെ ആകര്‍ഷണമാണ്.

date