കണ്ണൂര്‍ അറിയിപ്പുകള്‍
സംസ്ഥാന സീനിയർ വോളി ചാമ്പ്യൻഷിപ്പ് കണ്ണൂരിൽ; സംഘാടക സമിതിയായി
കണ്ണൂർ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തിൽ സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ സംഘടിപ്പിക്കുന്ന സംസ്ഥാന സീനിയർ വോളി ചാമ്പ്യൻഷിപ്പിന്റെ സംഘാടക സമിതി രൂപീകരിച്ചു. യോഗം രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ ഉദ്ഘാടനം ചെയ്തു. സ്‌പോർട്‌സ് കൗൺസിൽ സംസ്ഥാന വൈസ് പ്രസിഡന്റ് ഒ കെ വിനീഷ് അധ്യക്ഷത വഹിച്ചു. കോർപറേഷൻ കൗൺസിലർ ഷാഹിന മൊയ്തീൻ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ മാസ്റ്റർ, സെക്രട്ടറി ഷിനിത് പാട്യം, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എ കെ ഷെരീഫ്, ഡോ. പി പി വിനീഷ് തുടങ്ങിയവർ സംസാരിച്ചു. ജൂലൈ 15 മുതൽ 18 വരെയാണ് ചാമ്പ്യൻഷിപ്പ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ചെയർമാനും ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ മാസ്റ്റർ ജനറൽ കൺവീനറുമായാണ് സംഘാടക സമിതി. മറ്റു ഭാരവാഹികൾ: ഡോ പി പി വിനീഷ് ഓർഗനൈസിങ് സെക്രട്ടറി, ഒ കെ വിനീഷ് ട്രഷറർ. വിവിധ ഉപസമിതികളും രൂപികരിച്ചു.
അപേക്ഷാ തീയതി നീട്ടി
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി/കേരള ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികളുടെ ഒന്ന് മുതൽ അഞ്ച് വരെ പഠിക്കുന്ന കുട്ടികൾക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂൺ 30 വരെ നീട്ടി. അപേക്ഷാഫോറം kmtwwfb.org എന്ന വെബ്സൈറ്റിലും ജില്ലാ ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ അയക്കേണ്ട ഇ-മെയിൽ വിലാസം: knr.kmtwwfb@kerala.gov.in ഫോൺ: 0497 2705197.
വൈദ്യുതി മുടങ്ങും
ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കുടുക്കിമെട്ട, ചൈത്രപുരം എന്നീ ട്രാൻസ്ഫോർമർ പരിധികളിൽ ജൂൺ 25 ശനി രാവിലെ പത്ത് മുതൽ ഉച്ചക്ക് 12 മണി വരെ വൈദ്യുതി മുടങ്ങും.
അഴീക്കോട് ഇലക്ട്രിക്കൽ സെക്ഷനിലെ അലവിൽ എസ്ബിടി, സായ് മന്ദിരം, സുപ്രീം പൈപ്പ്, ആയത്താൻ പാറ, ആറാംകോട്ടം സ്‌കൂൾ, നാലുമുക്ക്, പന്നിയിടുക്ക്, എന്നീ ഭാഗങ്ങളിൽ ജൂൺ 25 ശനി രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് രണ്ട് മണി വരെയും ഒറ്റത്തെങ്ങ് മുത്തപ്പൻ കാവ് മുതൽ ന്യൂട്രിമിക്സ് വരെ രാവിലെ 11 മണി മുതൽ ഉച്ച്ക്ക് രണ്ട് മണി വരെ വൈദ്യുതി മുടങ്ങും.
ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ കുരിശുംപള്ളി, കോട്ടക്കുന്ന് എന്നിവിടങ്ങളിൽ ജൂൺ 25 രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.
കണ്ണൂർ സെക്ഷൻ പരിധിയിൽ കക്കാട്, ബദരി ക്കണ്ടം, സ്പിന്നിങ് സ്റ്റോർ, അറാഫത്ത് നഗർ, കോ - ഓപ്പറേറ്റീവ് പ്രസ്സ്, നമ്പ്യാർ മൊട്ട, ധനലക്ഷ്മി, ലക്ഷമണൻ കട, ഹോമിയോ ആശുപത്രി ഭാഗങ്ങളിൽ ജൂൺ 25 രാവിലെ ഒമ്പത് മണിമുതൽ ഒരു മണി വരെ വൈദ്യുതി മുടങ്ങും.
പ്രദർശന വിപണന മേള: രജിസ്റ്റർ ചെയ്യാം
ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഓണത്തിനോടനുബന്ധിച്ച് കണ്ണൂരിൽ കാർഷിക പരമ്പരാഗത വ്യവസായ ഉൽപ്പന്ന പ്രദർശന വിപണന മേള സംഘടിപ്പിക്കുന്നു. ജില്ലയിലെ വിവിധ വകുപ്പുകളിൽ രജിസ്റ്റർ ചെയ്ത കാർഷിക യൂണിറ്റുകൾ, പരമ്പരാഗത വ്യവസായ യൂണിറ്റുകൾ, കുടുംബശ്രീ യൂണിറ്റുകൾ, ചെറുകിട വ്യവസായ യൂണിറ്റുകൾ, ഫിഷറീസ് യൂണിറ്റുകൾ, സ്വയം സഹായ സംരംഭങ്ങൾ മുതലായവയ്ക്ക് പങ്കെടുക്കാം. പുതുതായി ആരംഭിച്ച സ്റ്റാർട്ട് അപ്പുകൾക്ക് മുൻഗണന. സ്റ്റാളുകൾ ആവശ്യമുള്ള യൂണിറ്റുകൾ 9188952109, 9188952110 എന്നീ നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം.
പൊലീസ് കോൺസ്റ്റബിൾ എൻഡ്യൂറൻസ് ടെസ്റ്റ്
പൊലീസ് വകുപ്പിലെ പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യാ റിസർവ് ബറ്റാലിയൻ-കമാൻഡോ വിങ്) തസ്തികയുടെ (136/2022) തെരഞ്ഞെടുപ്പിനുള്ള എൻഡ്യൂറൻസ് ടെസ്റ്റ് മാങ്ങാട്ടുപറമ്പ് കെ എ പി നാലാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ട്, പട്ടുവം ബി എസ് എൻ എൽ ഓഫീസിനു സമീപം എന്നിവിടങ്ങളിൽ നടത്തും. ജൂലൈ അഞ്ച് മുതൽ 13 വരെയും ജൂലൈ 19 മുതൽ 23 വരെയും രാവിലെ അഞ്ച് മുതലാണ് ടെസ്റ്റ്. ഉദ്യോഗാർഥികൾക്കുള്ള വ്യക്തിഗത അറിയിപ്പ് പ്രൊഫൈൽ മെസേജ്, എസ് എം എസ് എന്നിവ മുഖേന നൽകി. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയ അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖയുടെ അസ്സൽ, അസിസ്റ്റന്റ് സർജനിൽ കുറയാത്ത റാങ്കിലുള്ള മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഫിസിക്കൽ ഫിറ്റനസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിച്ച കേന്ദ്രത്തിൽ രാവിലെ അഞ്ച് മണിക്ക് മുമ്പ് എത്തുക. ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റിന്റെ മാതൃക ഉദ്യോഗാർഥികളുടെ അഡ്മിഷൻ ടിക്കറ്റിനൊപ്പവും കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലും ലഭ്യമാണ്. ഫോൺ: 0497 2700482.
സംരംഭകത്വ പരിശീലനം
വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് കീഡ് കേന്ദ്ര സർക്കാർ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്‌മോൾ മീഡിയം എന്റർപ്രൈസുമായി ചേർന്ന് ഫിഷറീസ് ആൻഡ് അക്വാകൾച്ചറിൽ 15 ദിവസത്തെ സൗജന്യ സംരംഭകത്വ പരിശീലനം നൽകുന്നു. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്ന എസ് സി വിഭാഗത്തിൽപ്പെട്ട തൊഴിൽരഹിതരായ 40 വയസ്സിന് താഴെയുള്ള 25 യുവതി യുവാക്കൾക്ക് ജൂലൈ നാല് മുതൽ ജൂലൈ 21 വരെ കളമശ്ശേരി കീഡ് ക്യാമ്പസിൽ സ്റ്റൈപ്പെൻഡോടെയാണ് പരിശീലനം. താൽപര്യമുള്ളവർ www.kied.info എന്ന വെബ്‌സൈറ്റിൽ ജൂൺ 30 ന് മുൻപ് അപേക്ഷ സമർപ്പിക്കുക. ഫോൺ: 0484 2532890 / 2550322/9605542061 / 7012376994.
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം 29ന്
ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനാഘോഷം ജൂൺ 29ന് ജില്ലാ ആസൂത്രണസമിതി ഹാളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്യും. 'സ്ഥിതിവിവരക്കണക്കിന്റെ പ്രാധാന്യം' എന്ന വിഷയത്തിൽ ടി ഗംഗാധരൻ പ്രഭാഷണം നടത്തും. ജൂൺ 26ന് ഉച്ചക്ക് രണ്ട് മുതൽ 2.45 വരെ ഹയർ സെക്കണ്ടറി/കോളേജ് വിദ്യാർഥികൾക്ക് പൊതി വിജ്ഞാനം, സ്റ്റാറ്റിസ്റ്റിക്സ് എന്നീ വിഷയങ്ങളിൽ ഓൺലൈൻ ക്വിസ് മത്സരം നടത്തും. വിദ്യാർഥികൾക്ക് http://form-timer.com/start/6b8d220d എന്ന ലിങ്ക് വഴി പങ്കെടുക്കാം. ഫോൺ : 04972 700405, 9447890227.
ഡാറ്റാ ബേസിലേക്ക് കൃഷി ഭൂമിയുടെ വിവരങ്ങൾ നൽകണം
കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ കാർഷിക മിഷന്റെ ഭാഗമായി തയ്യാറാക്കുന്ന ദേശീയ കർഷക ഡാറ്റാ ബേസിലേക്ക് ഗുണഭോക്താക്കൾ കൃഷിഭൂമിയുടെ വിവരങ്ങൾ നൽകണമെന്ന് പ്രിൻസിപ്പൽ കൃഷി ഓഫീസർ അറിയിച്ചു. സമയബന്ധിതമായി കൃഷിഭൂമിയുടെ വിവരങ്ങൾ പിഎം കിസാൻ ഡാറ്റാബേസിലേക്ക് മാപ്പ് ചെയ്യാൻ ഗുണഭോക്താക്കൾ വിവരങ്ങൾ എയിംസ് പോർട്ടൽ വഴി റവന്യൂ വകുപ്പിന്റെ റിലിസ് പ്ലാറ്റ്ഫോമിന്റെ സഹായത്തോടെ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ കൃഷി ഭവനിൽ നിന്നും ലഭിക്കും. രാജ്യത്ത് കർഷകർക്ക് നൽകുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിലെ ലഭ്യമായ കർഷക ഡാറ്റാ ബേസ് ആയ പിഎം കിസാൻ ഡാറ്റാ ബേസ് ആണ് ഇതിനായി ഉപയോഗിക്കുന്നത്. ഫോൺ: 0471 2968122, 0471 2303990, 04712309122.
ക്യാഷ് അവാർഡ്: അപേക്ഷ ക്ഷണിച്ചു
2021-22 അധ്യയന വർഷം എസ്എസ്എൽസി, പ്ലസ് ടു, തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മദ്രസാധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് ക്യാഷ് അവാർഡിന് അപേക്ഷ ക്ഷണിച്ചു. രണ്ട് വർഷത്തിൽ കുറയാതെ അംഗത്വമുള്ള ക്ഷേമനിധി അംഗങ്ങൾ അപേക്ഷയോടൊപ്പം ക്ഷേമനിധി അംഗത്വ കാർഡിന്റെ പകർപ്പ്, 2022 ജൂൺ 30 വരെയുള്ള അംഗത്വവിഹിതം അടവാക്കിയ രസീതിയുടെ പകർപ്പ്, സ്വന്തം ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, പരീക്ഷാഫലത്തിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ സഹിതം ആഗസ്റ്റ് 31നകം ചീഫ് എക്‌സിക്യുട്ടീവ് ഓഫീസർ, കേരള മദ്രസാധ്യാപക ക്ഷേമനിധി ഓഫീസ്, കെ യു ആർ ഡി എഫ് സി ബിൽഡിങ്ങ്, രണ്ടാംനില, ചക്കോരത്ത്കുളം, വെസ്റ്റ്ഹിൽ പി ഒ, കോഴിക്കോട്-673005 എന്ന വിലാസത്തിൽ സമർപ്പിക്കണം. ഫോൺ : 04952966577.
ക്വട്ടേഷൻ ക്ഷണിച്ചു
കണ്ണൂർ ഐ ടി ഡി പി ഓഫീസിനു കീഴിൽ പ്രവർത്തനം ആരംഭിക്കുന്ന ആറളം പ്രീമെട്രിക് ഹോസ്റ്റലിൽ മെസ്സ് ആവശ്യത്തിനായുള്ള നിശ്ചിത അളവിലുള്ള അലുമിനിയം/സ്റ്റീൽ/ഇൻഡാലിയം പാത്രങ്ങൾ വിതരണം ചെയ്യുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയ്യതി ജൂൺ 29 വൈകിട്ട് മൂന്ന് മണി. ഫോൺ : 04972 700357.
എം ബി എ ഓൺലൈൻ ഇന്റർവ്യൂ
സഹകരണ വകുപ്പിന് കീഴിലെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) 2022-24 എംബിഎ ബാച്ചിലേക്ക് ജൂൺ 28 രാവിലെ 10 മുതൽ 12 വരെ ഓൺലൈൻ ഇന്റർവ്യൂ നടക്കും. ഡിഗ്രിക്ക് 50 ശതമാനം മാർക്കും സി-മാറ്റ്, കെ-മാറ്റ്/ക്യാറ്റ് യോഗ്യതയുള്ളവർക്കും പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതർക്ക് 20 ശതമാനം സീറ്റ് സംവരണമുണ്ട്. എസ് സി/എസ് ടി വിഭാഗങ്ങൾക്ക് സർക്കാർ യൂണിവേഴ്‌സിറ്റി നിബന്ധനകൾക്ക് വിധേയമായി ഫീസാനുകൂല്യം ലഭിക്കും. ഡിഗ്രി അവസാന വർഷവിദ്യാർഥികൾക്കും ഇന്റർവ്യൂവിൽ പങ്കെടുക്കാം. അപേക്ഷകർ https://meet.google.com/uei-nnmc-hdz എന്ന ലിങ്കിൽ കയറി ഇന്റർവ്യൂവിന് പങ്കെടുക്കുക. ഫോൺ: 8547618290, 9447002106.
ലെവൽക്രോസ് അടച്ചിടും
ഇരിണാവ് - അഞ്ചാംപീടിക റോഡിലെ വളപട്ടണം-കണ്ണപുരം സ്റ്റേഷനുകൾക്കിടയിലുള്ള 251 എ ലെവൽക്രോസ് ജൂൺ 27 തിങ്കൾ രാവിലെ ഒമ്പത് മണി മുതൽ ജൂലൈ രണ്ടിന് രാത്രി എട്ട് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.
ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കരകൗശല പരിശീലനം
ഹെലൻ കെല്ലർ ദിനത്തിന്റെ ഭാഗമായി എരഞ്ഞോളി ഗ്രാമപഞ്ചായത്തും സിഡിഎംആർപിയും ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കരകൗശല നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ ഡവലപ്മെന്റ് സൈക്കോ തെറാപ്പിസ്റ്റ് ആതിര നകുലൻ അധ്യക്ഷത വഹിച്ചു. മുംബൈ ഹെലൻ കെല്ലർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും പഠനം പൂർത്തിയാക്കിയ ശിഷ്ണ ആനന്ദ് പരിശീലനം നൽകി. ലെയ്സൺ ഓഫീസർ അരുൺ, സ്പെഷ്യൽ എഡ്യുക്കേറ്റർ വി ബി ബിന്ദുജ, സ്പീച്ച് തെറാപ്പിസ്റ്റ് ആയിഷ ലിൻഷ, ഫിസിയോ തെറാപ്പിസ്റ്റ് സിഫിൻ പി ജോസഫ് എന്നിവർ സംസാരിച്ചു.
പടം) ഹെലൻ കെല്ലർ ദിനത്തിന്റെ ഭാഗമായി എരഞ്ഞോളി ഗ്രാമപഞ്ചായത്തും സിഡിഎംആർപിയും ചേർന്ന് ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി നടത്തിയ കരകൗശല നൈപുണ്യ പരിശീലന പരിപാടി പഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ ഉദ്ഘാടനം ചെയ്യുന്നു
യോഗ സർട്ടിഫിക്കറ്റ് പ്രോഗ്രാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ജൂലായിൽ നടത്തുന്ന യോഗസർട്ടിഫിക്കറ്റ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: പത്താം ക്ലാസ്. ആറു മാസത്തെ പ്രോഗ്രാമിന്റെ തിയറി, പ്രാക്ടിക്കൽ ക്ലാസുകൾ അംഗീകൃത പഠന കേന്ദ്രങ്ങളുടെ സഹായത്തോടെ നടത്തും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 31. അപേക്ഷാഫാറം https://srccc.in/download എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യാം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും എസ്ആർസി ഓഫീസിൽ നിന്നും ലഭിക്കും. വിലാസം: ഡയറക്ടർ, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം, വികാസ്ഭവൻ പി.ഒ, തിരുവനന്തപുരം-33. ഫോൺ നം: 04712325101, +918281114464. വിശദാംശങ്ങൾക്ക് wwws.rccc.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വൈദ്യുതി മുടക്കം
പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ മുണ്ടർകാനം ട്രാൻസ്ഫോമർ പരിധിയിൽ ജൂൺ 25 ശനി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച്് മണി വരെ വൈദ്യുതി മുടങ്ങും.
ചൊവ്വ ഇലക്ട്രിക്കൽ സെക്ഷനിലെ കിഴുന്നപള്ളി, കിഴുന്നപ്പാറ, ഭഗവതിവില്ല, ജീസൺസ് ഒന്ന്, രണ്ട്, ബ്ലോക്കാഫീസ് പരിസരം, ആലിങ്കൽ ഭാഗങ്ങളിൽ ജൂൺ 25 ശനി രാവിലെ 9.30 മുതൽ വൈകിട്ട് നാല് മണി വരെ വൈദ്യുതി മുടങ്ങും.
- Log in to post comments