Post Category
പഠനോപകരണ കിറ്റ് സൗജന്യം
കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ സജീവാംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതല്‍ അഞ്ചു വരെയുള്ള ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സൗജന്യ പഠനോപകരണ കിറ്റിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചെന്ന് ചെയര്‍മാന്‍ കെ.കെ. ദിവാകരന്‍ അറിയിച്ചു. അപേക്ഷാ ഫോമിന്റെ മാതൃക www.kmtwwfb.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ നേരിട്ടും, ഇ-മെയില്‍ (pta.kmtwwfb@kerala.gov.in) മുഖേനയും ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കാം. അപേക്ഷയോടൊപ്പം തൊഴിലാളിയുടെ ലൈസന്‍സിന്റെയും ക്ഷേമനിധി കാര്‍ഡിന്റെ അല്ലെങ്കില്‍ അവസാനം അടച്ച രസീതിന്റെയും റേഷന്‍ കാര്‍ഡിന്റെയും കോപ്പിയും നല്‍കണം. ഫോണ്‍ : 04682320158.
date
- Log in to post comments