Skip to main content

നെല്‍വിത്ത് വിത ഉദ്ഘാടനം നടന്നു

വളളിക്കോട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തില്‍ ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലച്ചേമ്പ് ഏലായില്‍ 10 ഏക്കറില്‍ ഒന്നാംവിള നെല്‍കൃഷിയുടെ വിത്ത് വിത ഉദ്ഘാടനം വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍. മോഹനന്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സോജി പി. ജോണ്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീതു ചാര്‍ളി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ എം.പി ജോസ്, ജി.സുഭാഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എം.വി സുധാകരന്‍, ജെ.ജയശ്രീ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പ്രമോദ്, കൃഷി ഓഫീസര്‍ എസ്. രഞ്ജിത്ത് കുമാര്‍, പാടശേഖര സമിതി സെക്രട്ടറി പി.ആര്‍ ഹരികുമാര്‍, കര്‍ഷകരും മറ്റ് പാടശേഖര സമിതി ഭാരവാഹികളും പങ്കെടുത്തു.

date