Skip to main content

പോലീസ് കോണ്‍സ്റ്റബിള്‍ എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജൂലൈ അഞ്ചു മുതല്‍

പോലീസ് വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ഐ.ആര്‍.ബി -കമാന്‍ഡോ വിംഗ്) (കാറ്റഗറി നം. 136/2022) തസ്തികയുടെ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായുളള എന്‍ഡ്യൂറന്‍സ് ടെസ്റ്റ് (അഞ്ച് കിലോമീറ്റര്‍ ദൂരം ഓട്ടം) 2022 ജൂലൈ 5,6,7,8,10,11 (6 ദിവസം) തീയതികളില്‍ പത്തനംതിട്ട ജില്ലയിലെ ഓമല്ലൂര്‍-കോഴഞ്ചേരി റോഡില്‍ നിശ്ചയിക്കപ്പെട്ട സൈറ്റില്‍ രാവിലെ അഞ്ചു മുതല്‍ നടക്കും. ഉദ്യോഗാര്‍ഥികള്‍ റിപ്പോര്‍ട്ടിംഗിനും, വെരിഫിക്കേഷനുമായി ഫിനിഷിംഗ് പോയിന്റിന് സമീപത്തുളള ഓമല്ലൂര്‍ സെന്റ് തോമസ് ഓര്‍ത്തഡോക്സ് വലിയപളളി പാരിഷ് ഹാളില്‍ രാവിലെ അഞ്ചിന് ഹാജരാകണം.

 

ഉദ്യോഗാര്‍ഥികളുടെ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത അഡ്മിഷന്‍ ടിക്കറ്റ്, ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് കമ്മീഷന്‍ അംഗീകരിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ അസല്‍ എന്നിവയുമായി അഡ്മിഷന്‍ ടിക്കറ്റില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്ഥലത്തും തീയതിയിലും സമയത്തും ഹാജരാകണം. എന്‍ഡ്യൂറന്‍സ് ടെസ്റ്റിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥികള്‍ വസ്ത്രങ്ങളില്‍ ഏതെങ്കിലും ക്ലബ്, പരീശീലന സ്ഥാപനങ്ങള്‍ എന്നിവയുടെ പേരോ ലോഗോയോ ഉപയോഗിക്കുവാന്‍ പാടില്ലെന്നും സ്വീകാര്യമായ വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ മാത്രമേ പ്രായോഗിക പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുവദിക്കൂവെന്നും ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0468 2222665.

date