Post Category
ലോകഭക്ഷ്യസുരക്ഷാ ദിനാചരണം : ജില്ലാതല സെമിനാര്‍ നാളെ
ലോകഭക്ഷ്യസുരക്ഷാ ദിനാചരണത്തോട് അനുബന്ധിച്ച് ഏകാരോഗ്യം എന്ന വിഷയത്തില്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് സംഘടിപ്പിക്കുന്ന ജില്ലാതല സെമിനാര്‍ നാളെ അടൂരില്‍ ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്യും. ആര്‍ദ്രം 2 നോഡല്‍ ഓഫീസര്‍ ഡോ.അംജിത്ത് രാജീവന്‍ , ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡോ.നന്ദകുമാര്‍, കാര്‍ഷിക വകുപ്പിലെ റിട്ട.ജെ.ഡി സ്റ്റാന്‍ലി ചാക്കോ എന്നിവര്‍ സെമിനാര്‍ നയിക്കും. ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ ജി ശ്രീകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ റാന്നി സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ഡോ.ആര്‍ അസീം, ഡെപ്യുട്ടി ഡിഎംഒ(ആരോഗ്യം) ഡോ.നന്ദിനി, കോന്നിസര്‍ക്കിള്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍ ഡോ. ഇന്ദുബാല എന്നിവര്‍ പങ്കെടുക്കും.
date
- Log in to post comments