Skip to main content

വിജയികളെ പ്രഖ്യാപിച്ചു

ലോക പുകയില രഹിത ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. റീല്‍സ് മത്സരത്തില്‍ എഴുമറ്റൂര്‍ താഴത്തേ പുളിമൂട്ടില്‍ വീട്ടില്‍ എസ്.അദ്രിക മൂന്നാം സ്ഥാനം കരസ്ഥമാക്കി. വിജയിക്ക് 7500 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഉപന്യാസ മത്സരത്തില്‍ പന്തളം എമിനന്‍സ് പബ്ലിക് സ്‌കൂള്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി നാസിഫ നവാസിന് ഒന്നാം സ്ഥാനം ലഭിച്ചു. വിജയിക്ക് 5000 രൂപ ക്യാഷ് അവാര്‍ഡ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ വെബ്സൈറ്റ് (www.dhs.kerala gov.in)സന്ദര്‍ശിക്കാമെന്ന് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ആഫീസര്‍(ആരോഗ്യം) അറിയിച്ചു.

date