Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 30-06-2022

ജൂലൈ ഒമ്പതിന്റെ എൻഡ്യൂറൻസ് ടെസ്റ്റ് 24ന്

 

പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ്വ് ബറ്റാലിയൻ-കമാൻഡോ വിങ് 136/2022) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂലൈ ഒമ്പതിന് നടത്താൻ നിശ്ചയിച്ച എൻഡ്യൂറൻസ് ടെസ്റ്റ് ജൂലൈ 24ന് ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിലായി നടക്കും. മറ്റ് ദിവസങ്ങളിൽ ജൂലൈ അഞ്ച് മുതൽ 13 വരെയും 19 മുതൽ 24 വരെയുമാണ് എൻഡ്യൂറൻസ് ടെസ്റ്റ്. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ, അസിസ്റ്റന്റ് സർജനിൽ കുറയാത്ത റാങ്കിലുള്ള മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഫിസിക്കൽ ഫിറ്റനസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിച്ച പരീക്ഷാ കേന്ദ്രങ്ങളിൽ രാവിലെ അഞ്ച് മണിക്ക് മുമ്പ് എത്തിച്ചേരണമെന്ന് പിഎസ്‌സി ജില്ലാ ഓഫീസർ അറിയിച്ചു.  ഫോൺ: 0497 2700482.

 

കെ പി പി നമ്പ്യാരെ അനുസ്മരിച്ചു

 

കെൽട്രോൺ സ്ഥാപക ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഡോ. കെ പി പി നമ്പ്യാരുടെ ഏഴാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണവും സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും  നടത്തി. മാങ്ങാട്ടുപറമ്പ് കെൽട്രോൺ ക്യാമ്പസിലെ കെ പി പി നമ്പ്യാർ സ്മാരക ഇലക്ട്രോണിക് ഗവേഷണ കേന്ദ്രത്തിനടുത്തുള്ള സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ടി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെൽട്രോൺ മാനേജിംഗ് ഡയറക്ടർ കെ ജി കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. കെ പി പി നമ്പ്യാരുടെ ഭാര്യ ഉമ നമ്പ്യാർ, മകൻ കിരൺ നമ്പ്യാർ, കെ പി എൻ കുട്ടി, പി കെ പ്രഭാകരൻ, കെ പി കെ നമ്പ്യാർ, കെ പി കുഞ്ഞികൃഷ്ണൻ, ജോസ് ജോസഫ്, ടി എസ് അനിൽ, എ വി സുധീർ, എം പ്രകാശൻ, എം പി ഇസ്മയിൽ, ടി സീത, പി വി രവീന്ദ്രനാഥ്, കെ എം ശങ്കരൻ, സി പത്മിനി, പൗർണമി എസ് നാഥ് എന്നിവർ സംബന്ധിച്ചു. തുടർന്ന് കെൽട്രോൺ നടത്തിയ ശിൽപ്പശാലയിൽ പങ്കെടുത്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ടി ടി ബാലകൃഷ്ണനും ഉമ നമ്പ്യാരും ചേർന്ന് നിർവ്വഹിച്ചു.

 

പടം) കെൽട്രോൺ സ്ഥാപക ചെയർമാൻ ഡോ. കെ പി പി നമ്പ്യാരുടെ ഏഴാം ചരമ വാർഷിക ദിനത്തിൽ മാങ്ങാട്ടുപറമ്പിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പ്പാർച്ചന നടത്തുന്നു

 

ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ സർട്ടിഫിക്കറ്റ് പ്രോഗ്രാം

 

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ കീഴിലുള്ള എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ ആന്റ് കൺട്രോളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാർ, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്സിങ്, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 15. വിശദവിവരങ്ങൾക്ക് www.srccc.in എന്ന വെബ്സൈറ്റ്് സന്ദർശിക്കുക. ഫോൺ : 9048110031, 8281114464.

 

താലൂക്ക് വികസന സമിതി

 

കണ്ണൂർ താലൂക്ക് വികസന സമിതി യോഗം ജൂലൈ രണ്ടിന് രാവിലെ 11 മണിക്ക് താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ ചേരും.

 

ഡിഎൽആർസി യോഗം ജൂലൈ നാലിന്

 

2022 മാർച്ച് 31 വരെയുള്ള ബാങ്കുകളുടെ പ്രകടനം അവലോകനം ചെയ്യുന്നതിനുള്ള ഡി എൽ ആർ സി /ഡി എൽ എസ് സി യോഗം ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ജൂലൈ നാലിന് രാവിലെ 10.30 ന് കണ്ണൂർ ഫോർട്ട് റോഡ് കനറാ ബാങ്ക് കോൺഫറൻസ് ഹാളിൽ ചേരും.

 

ഇന്റീരിയർ ഡിസൈനിങ് ഡിപ്ലോമ

 

കണ്ണൂർ ഗവ ഐ ടി ഐ നടത്തുന്ന ഇന്റീരിയർ ഡിസൈനിങ് ഡിപ്ലോമ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓട്ടോ കാഡ്, 3ഡിഎസ്മാക്‌സ്, വി റേ റെവിറ്റ്്, ഫോട്ടോഷോപ്പ്, സ്‌കെച്ച്അപ്പ് എന്നീ സോഫ്റ്റ്‌വേറുകളിലും പരിശീലനം നൽകുന്നു. എസ് എസ് എൽ സി, ഐ ടി ഐ, ഡിപ്ലോമ, ബി ടെക് കഴിഞ്ഞ വിദ്യാർഥികൾക്ക് ഞായറാഴ്ച ബാച്ചിലേക്ക് അപേക്ഷിക്കാം. ഫോൺ: 9447311257.

 

കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ പിജി

 

കേരള സർക്കാർ സ്ഥാപനമായ ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള പട്ടുവം കയ്യംതടം കോളേജ് ഓഫ് അപ്ലൈഡ് സയൻസിൽ എം എസ് സി കമ്പ്യൂട്ടർ സയൻസ്, എം കോം ഫിനാൻസ് എന്നീ പി ജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് സി/എസ് ടി/ഒ ഇ സി വിഭാഗക്കാർക്ക് ഫീസ് ആനുകൂല്യം ലഭിക്കും. താൽപര്യമുള്ളവർ കണ്ണൂർ യൂണിവേഴ്‌സിറ്റി രജിസ്‌ട്രേഷൻ ചെയ്ത ശേഷം ഐ എച്ച് ആർ ഡി യുടെ അഡ്മിഷൻ പോർട്ടലായ http://ihrd.kerala.gov.in/ അപേക്ഷ ഓൺലൈനായോ ഓഫ്‌ലൈനായോ സമർപ്പിക്കാം. അവസാന തീയതി ജൂലൈ എട്ട്്. ഫോൺ: 0460 2206050, 8547005048.

 

സ്വയംതൊഴിൽ അപേക്ഷ ക്ഷണിച്ചു

 

എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന നടപ്പാക്കുന്ന കെസ്റു/മൾട്ടി പർപ്പസ് സെന്റർ/ജോബ് ക്ലബ് സ്വയം തൊഴിൽ പദ്ധതികളിലേക്ക് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കണ്ണൂർ 04972 700831, ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് തളിപ്പറമ്പ് : 04602 209400.

 

റസിഡൻറ് ട്യൂട്ടർ നിയമനം

 

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള ജില്ലയിലെ അഴീക്കോട്, തളിപ്പറമ്പ്, തലശ്ശേരി (പെൺ), പഴയങ്ങാടി, മയ്യിൽ, ശ്രീകണ്ഠാപുരം, കതിരൂർ (ആൺ) എന്നീ ഏഴ് പ്രീമെട്രിക് ഹോസ്റ്റലുകളിലേക്ക് മേട്രൻ കം റസിഡന്റ് ട്യൂട്ടർമാരെ നിയമിക്കുന്നു. യോഗ്യത ബിരുദവും ബി എഡും. പ്രതിമാസ ഓണറേറിയം 12,000 രൂപ. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജൂലൈ 13 ന് രാവിലെ 11 മണിക്ക് കണ്ണൂർ കളക്ടറേറ്റ് അനക്സിലെ ജില്ലാ പട്ടികജാതി വികസന ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാവുക. ഫോൺ: 04972 700596.

 

എക്സ്പിരിമെന്റൽ നെറ്റ് ഹൗസ്

 

തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജ് ബോട്ടണി ഡിപ്പാർട്ട്മെന്റിൽ റൂസ ഫണ്ടിൽനിന്ന് എക്സ്പിരിമെന്റൽ നെറ്റ് ഹൗസ് നിർമ്മിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ ആറ് വൈകിട്ട് അഞ്ച് വരെ. ഫോൺ: 0490 2346027.

 

വനമഹോത്സവം ഉദ്ഘാടനം ഒന്നിന്

 

ജൂലൈ ഒന്ന് മുതൽ ഏഴ് വരെ നീളുന്ന വനമഹോത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ജൂലൈ ഒന്നിന് തളിപ്പറമ്പ് സർ സയ്യിദ് കോളേജിൽ നടക്കും. ജൂലൈ നാലിന് രാവിലെ 10 മണിക്ക് 'കടലാമയും കണ്ടൽക്കാടുകളും സംരക്ഷണം' എന്ന വിഷയത്തിൽ ചാൽ ബീച്ചിൽ ബോധവൽക്കരണ ക്ലാസും അഞ്ചിന് പെരിങ്ങോം സി ആർ പി എഫ് ക്യാമ്പസിൽ 'വനമഹോത്സവം 2022 തൈ നടീൽ' പരിപാടിയും ഏഴിന് രാവിലെ 10 മണിക്ക് എടാട്ട് കണ്ടൽ കൺസർവേഷൻ സെന്ററിൽ ബോധവത്കരണ ക്ലാസും സംഘടിപ്പിക്കും.

 

വൈദ്യുതി മുടങ്ങും

 

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കൈപ്പക്കയിൽ മെട്ട, കൈപ്പക്കയിൽ മെട്ട പളളി, കോയോട്ടുപാലം, ചെമ്മാടം എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ജൂൺ ഒന്ന് വെള്ളി രാവിലെ എട്ട്  മുതൽ രാത്രി ഒമ്പത് മണി വരെ വൈദ്യുതി മുടങ്ങും. 

 

പാടിയോട്ടുചാൽ ഇലക്ട്രിക്കൽ സെക്ഷനിലെ അരവഞ്ചാൽ, തണ്ടനാട്ടുപോയിൽ, സോഫ്റ്റെക്‌സ്, കണ്ണങ്കൈ കോളനി, പൂവത്തുംകാട്, വെളിച്ചംതോട്, കോലാച്ചിക്കുണ്ട്, വെള്ളരിക്കംതൊട്ടി, ചിലക്, താലൂക്ക് ഹോസ്പിറ്റൽ, പയ്യങ്ങാനം, കൊരങ്ങാട് ട്രാൻസ്‌ഫോമർ പരിധിയിൽ ജൂൺ ഒന്ന് വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

മാതമംഗലം ഇലക്ട്രിക്കൽ സെക്ഷനിലെ മേനോൻ കുന്ന്, മേനോൻ കുന്ന് ടവർ, അരീച്ചാൽ, ഹച്ച് മാതമംഗലം, സോമിൽ, വൈറ്റ് കോൾ, പ്രൈം ക്രഷർ, അഞ്ചു വീട്, റസിയ ഇന്റർലോക്ക്, ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, വട്ടയാട്, ജേബീസ് കോളേജ്, സുവിശേഷപുരം എന്നവിടങ്ങളിൽ ജൂൺ ഒന്ന് വെള്ളി രാവിലെ എട്ട് മുതൽ വൈകിട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും.

 

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ കീഴിൽതറ  ചീത്ത, പൂപ്പറമ്പറ എന്നിവിടങ്ങളിൽ ജൂൺ ഒന്ന് വെള്ളി രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

 

date