സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്
ഭാരതീയ ചികിത്സാ വകുപ്പില്‍ പത്തനംതിട്ട ജില്ലയില്‍ 2022 - 2023 സാമ്പത്തിക വര്‍ഷം നടത്തുന്ന കൗമാരഭൃത്യം പദ്ധതിയിലേക്ക് നിലവില്‍ ഒഴിവുള്ള സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് (ഒരു ഒഴിവ്) പ്രതിദിനം 1455 രൂപ (പ്രതിമാസം പരമാവധി 39,285രൂപ) നിരക്കിലും ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ഉദ്യോഗാര്‍ഥികളുമായി കൂടികാഴ്ച നടത്തുന്നു. സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലെ ഉദ്യോഗാര്‍ഥികള്‍ കൗമാരഭൃത്യം/പ്രസൂതിതന്ത്ര ആന്റ് സ്ത്രീരോഗ/കായ ചികിത്സ ഇവയില്‍ ഒരു വിഷയത്തില്‍ പി.ജി ഉള്ളവരും 56 വയസില്‍ താഴെ പ്രായമുള്ളവരും ആയിരിക്കണം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, റ്റി.സി.എം.സി രജിസ്ട്രേഷന്‍, തിരിച്ചറിയല്‍ രേഖ എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്പുറത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ജൂലൈ ആറിന് രാവിലെ 10ന് നടത്തപ്പെടുന്ന കൂടിക്കാഴ്ചയില്‍ ഹാജരാകണം.
കോവിഡ് മാനദണ്ഡം പാലിച്ച് നടത്തുന്ന ഇന്റര്‍വ്യൂ ആയതിനാല്‍ ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ ബയോഡേറ്റ dmoismpta2021@gmail.com എന്ന വിലാസത്തിലേക്ക് ജൂലൈ നാലിന് വൈകുന്നേരം അഞ്ചിന് മുമ്പ് ഇ-മെയില്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ ഭാരതീയ ചികിത്സാ വകുപ്പ് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍ : 7012888149, 0468 2324337
- Log in to post comments