സ്‌കോളർഷിപ്പ്, തൊഴിൽ മികവ് പാരിതോഷികം വിതരണം ചെയ്തു
കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ 2021-22 വർഷത്തെ സ്‌കോളർഷിപ്പ് ക്യാഷ് അവാർഡ്, തൊഴിൽ മികവ് പാരിതോഷികം എന്നിവ വിതരണം ചെയ്യുന്നതിന്റെ കണ്ണൂർ-കാസർകോട് ജില്ലാതല ഉദ്ഘാടനം കണ്ണൂരിൽ നടന്നു. എസ്എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ മാർക്കും, എ പ്ലസ് ഗ്രേഡും നേടിയ 30 കുട്ടികൾക്കുള്ള ക്യാഷ് അവാർഡ്, തൊഴിൽ മികവ് പാരിതോഷികം എന്നിവ ക്ഷേമനിധി ബോർഡ് അംഗം വി കെ അജിത്ത്ബാബു വിതരണം ചെയ്തു.
കൂടുതൽ കാലം കള്ള് ചെത്തുതൊഴിൽ ചെയ്ത മനോളി ചെല്ലത്ത് വൽസൻ (കൂത്തപറമ്പ് റേഞ്ച്- കൂത്തപറമ്പ് ഷാപ്പ്), ആറിൽ കൃഷ്ണൻ (നീലേശ്വരം റേഞ്ച്-ചീമേനി ഷാപ്പ്), ഏറ്റവും കൂടുതൽ കള്ള് ഉൽപാദിപ്പിച്ച് വേതനം നേടിയ മനോഹരൻ പുളൂക്കൂൽ (പിണറായി റേഞ്ച്-പാച്ചപൊയ്ക ഷാപ്പ്), എസ് ഷൈജു (നീലേശ്വരം റേഞ്ച്-ചീമേനി ഷാപ്പ്), കെ വിജയൻ (ബദിയടുക്ക റേഞ്ച് അടൂർ ഷാപ്പ്) എന്നിവർക്കാണ് തൊഴിൽ മികവ് പാരിതോഷികം നൽകിയത്.
കണ്ണൂർ സി കണ്ണൻ സ്മാരക മന്ദിരത്തിൽ നടന്ന ചടങ്ങിൽ മുൻ ബോർഡ് അംഗം ടി കൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ ബോർഡ് അംഗം കരുണാകരൻ മാസ്റ്റർ, ട്രേഡ് യൂണിയൻ ഭാരവാഹികളായ പി വി രവീന്ദ്രൻ, കെ സി കരുണാകരൻ, വി ശരത്ചന്ദ്, ജോജി തോമസ് എന്നിവർ പങ്കെടുത്തു
- Log in to post comments