Skip to main content

ഐഎച്ച്ആര്‍ഡി അപേക്ഷ ക്ഷണിച്ചു  

ഐ.എച്ച്.ആര്‍.ഡിയുടെ  ആഭിമുഖ്യത്തില്‍ ജൂലൈയില്‍ ആരംഭിക്കുന്ന  പിജിഡിസിഎ, ഡിഡിറ്റിഒഎ, ഡിസിഎ, സിസിഎല്‍ഐഎസ്, ഡിസിഎഫ്എ, ഡിസിഎഫ്ഐ, പിജി ഡിപ്ലോമ ഇന്‍ ഓഡിയോ, പിജിഡിഎഇ, പിജി ഡിപ്ലോമ ഇന്‍ സൈബര്‍ ,പിജിഡിസിഎഫ്, എഡിബിഎംഇ, ഡിഎല്‍എസ്എം, പിജിഡിഇഡി, സിസിഎന്‍എ തുടങ്ങിയ കോഴ്സുകളില്‍ പ്രവേശനത്തിനായി വിവിധ കേന്ദ്രങ്ങളില്‍ അപേക്ഷ ക്ഷണിച്ചു.  

 

ഈ  കോഴ്സുകളില്‍ പഠിക്കുന്ന എസ്.സി/ എസ്.റ്റി മറ്റ് പിന്നോക്ക വിദ്യാര്‍ഥികള്‍ക്ക് നിയമവിധേയമായി പട്ടികജാതി വികസന വകുപ്പില്‍ നിന്ന് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാഫാറവും വിശദവിവരവും ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷാ ഫാറങ്ങള്‍ രജിസ്ട്രേഷന്‍ ഫീസായ 150 രൂപ (എസ്.സി/ എസ്.റ്റി വിഭാഗങ്ങള്‍ക്ക് രൂപ. 100) ഡി.ഡി സഹിതം ജൂലൈ 15 നു വൈകുന്നേരം നാലിനു മുന്‍പായി അതാത് സ്ഥാപനമേധാവിക്ക് സമര്‍പ്പിക്കണം.

date