Post Category
ചെറുകോല്‍ - നാരങ്ങാനം - റാന്നി കുടിവെള്ള പദ്ധതി ടെന്‍ഡര്‍ ചെയ്തു
മൂന്നു പഞ്ചായത്തുകള്‍ക്ക് പ്രയോജനം ചെയ്യുന്ന ചെറുകോല്‍ -നാരങ്ങാനം - റാന്നി കുടിവെള്ള പദ്ധതി ടെന്‍ഡര്‍ ചെയ്തതായി അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു. 65.04 കോടി രൂപയ്ക്കാണ് പദ്ധതി ടെന്‍ഡര്‍ ചെയ്തത്. ചെറുകോല്‍ - നാരങ്ങാനം - റാന്നി കുടിവെള്ള പദ്ധതി വഴി ചെറുകോല്‍, നാരങ്ങാനം പഞ്ചായത്തുകളുടെ എല്ലാ മേഖലകളിലും റാന്നി പഞ്ചായത്തിലെ 11, 12, 13 വാര്‍ഡുകളിലും ശുദ്ധജലം എത്തിക്കാനാകും.
പമ്പാ നദിയിലെ പുതമണ്‍ കടവില്‍ നിന്നും സംഭരിക്കുന്ന ജലം 10 ലക്ഷം ലിറ്റര്‍ ശേഷിയുള്ള പുതമണ്ണിലെ പ്ലാന്റില്‍ എത്തിച്ച് ശുദ്ധീകരിച്ച് മഞ്ഞപ്രമല, അന്ത്യാളന്‍ കാവ്, തോന്ന്യാമല, കണമുക്ക് ടാങ്കുകളില്‍ എത്തിച്ചാണ് വിതരണം ചെയ്യുന്നത്. പദ്ധതിയുടെ ഭാഗമായി 190 കി.മീ വിതരണ പൈപ്പുകള്‍ സ്ഥാപിക്കും.
date
- Log in to post comments