Skip to main content
പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച സംരംഭക ഹെൽപ് ഡസ്‌ക് പ്രസിഡണ്ട് എ വി സുശീല ഉദ്ഘാടനം ചെയ്യുന്നു

സംരംഭകർക്കായി പാപ്പിനിശ്ശേരിയിൽ ഹെൽപ് ഡസ്‌ക്

ഒരു വർഷം ഒരു ലക്ഷം സംരംഭമെന്ന സർക്കാർ ലക്ഷ്യത്തിന്റെ ഭാഗമായി പാപ്പിനിശ്ശേരി ഗ്രാമപഞ്ചായത്തിൽ ആരംഭിച്ച സംരംഭക ഹെൽപ് ഡസ്‌ക് പ്രസിഡണ്ട് എ വി സുശീല ഉദ്ഘാടനം ചെയ്തു. സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മാർഗനിർദ്ദേശങ്ങളും സഹായങ്ങളും നൽകാനാണ് കേന്ദ്രം തുടങ്ങിയത്. വ്യവസായ വകുപ്പിന്റെ സഹായത്തോടെ പഞ്ചായത്ത് കാര്യാലയത്തിലാണ് കേന്ദ്രം പ്രവർത്തിക്കുക.

ലൈസൻസുകൾ, ബാങ്ക് വായ്പ, സബ്സിഡി സ്‌കീമുകൾ, അനുമതികൾ എന്നിവയുയുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങൾക്ക് ഇവിടെയുള്ള ഇന്റേണിനെ സമീപിക്കാം. തിങ്കൾ, ബുധൻ ദിവസങ്ങളിലാണ് സേവനം ലഭിക്കുക. 8590457705 എന്ന നമ്പറിലും പാപ്പിനിശ്ശേരിയിലെ ഇന്റേണിനെ ബന്ധപ്പെടാം. ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ടി കെ പ്രമോദ്, പഞ്ചായത്ത് സെക്രട്ടറി എൻ പ്രീജിത്ത്, ഇന്റേൺ എൻ സരിത എന്നിവർ പങ്കെടുത്തു.

 

date