Skip to main content
ചാല ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ കൗൺസിലിംഗ് മുറിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ നിർവ്വഹിക്കുന്നു

വിജയോത്സവവും കൗൺസിലിംഗ് മുറി ഉദ്ഘാടനവും

ചാല ഗവ. ഹയർസെക്കണ്ടറി സ്‌കൂളിൽ എസ് എസ് എൽ സി, പ്ലസ് ടു, എൻ എം എം എസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നതിനുള്ള 'വിജയോത്സവം' ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. കൗൺസിലിംഗ് മുറിയുടെ ഉദ്ഘാടനവും നിർവഹിച്ചു.

ജില്ലാ പഞ്ചായത്ത് അംഗം കെ വി ബിജു അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ ദാമോദരൻ, പി വി പ്രേമവല്ലി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഇ കെ സുരേശൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബിന്ദു അരവിന്ദ്, ഷിപ്ന പ്രമോദ്, ഹയർസെക്കണ്ടറി മേഖല ഡിഡി പി വി പ്രസീത, പി ടി എ പ്രസിഡണ്ട് എം വി നികേഷ്, മദർ പി ടി എ പ്രസിഡയണ്ട് കെ സുഗീത, റിട്ട. പ്രിൻസിപ്പൽ പി സവിത, പ്രധാനാധ്യാപകൻ കെ വി പ്രവീൺ കുമാർ, പ്രിൻസിപ്പൽ ടി എം ശ്രീഷ്ണ, റിട്ട. പ്രധാനാധ്യാപകൻ എം മുഹമ്മദലി എന്നിവർ സംബന്ധിച്ചു.

date