Skip to main content

വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി: അപേക്ഷാ തീയതി നീട്ടി

സ്വകാര്യ ഭൂമികളിലെ തടിയുല്‍പാദനം വര്‍ദ്ധിപ്പിക്കുന്നതിനും ഉത്പാദിപ്പിക്കുന്ന തടിയിനങ്ങളില്‍ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും ഭൂവുടമകള്‍ക്ക് അധിക വരുമാനം ലഭിക്കുന്നതിനും 2022-23 വര്‍ഷത്തേക്കുളള വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പാക്കുന്നതിനുളള അപേക്ഷ സ്വീകരിക്കുന്ന തീയതി ജൂലൈ 31 വരെ നീട്ടി. അപേക്ഷാ ഫോമിനും വിശദാംശങ്ങള്‍ക്കുമായി എലിയറയ്ക്കലുളള സോഷ്യല്‍ ഫോറസ്ട്രി ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0468 2243452.

date