Skip to main content

ഐഎച്ച്ആര്‍ഡി പ്രവേശനത്തിന് അപേക്ഷിക്കാം

ടെക്‌നിക്കല്‍ ഹയര്‍സെക്കന്ററി സ്‌കൂളുകളില്‍ ഈ അദ്ധ്യയനവര്‍ഷത്തില്‍ 11-ാം തരത്തില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ihrd.kerela.gov.in/thss വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 22. ഓണ്‍ലൈനായി അപേക്ഷിക്കുന്നവര്‍ അപേക്ഷ പ്രക്രിയ പൂര്‍ത്തിയാക്കിയ ശേഷം പ്രസ്തുത വെബ്‌സൈറ്റില്‍ നിന്ന് പൂര്‍ണ്ണമായ അപേക്ഷ ഡൗണ്‍ലോഡ് ചെയ്യണം. ഈ അപേക്ഷയും അനുബന്ധ രേഖകളും 110 രൂപ രജിസ്‌ട്രേഷന്‍ ഫീസ് സഹിതം (എസ്.സി/എസ്.റ്റി വിദ്യാര്‍ത്ഥികള്‍ക്ക് 55 രൂപ) ജൂലൈ 25ന് വൈകുന്നേരം മൂന്നു മണിക്ക് മുമ്പായി ബന്ധപ്പെട്ട സ്‌കൂളുകളില്‍ സമര്‍പ്പിക്കണം. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാത്ത സിബിഎസ്‌സി, ഐഎസ്‌സി വിദ്യാര്‍ഥികള്‍ക്ക് അവസരം ലഭ്യമാക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ലിങ്ക് ihrd.ac.inലും ലഭ്യമാണ്. വിശദ വിവരങ്ങള്‍ക്ക് : ihrd.itd@gmail.com. ഫോണ്‍: 0473 4224078 (അടൂര്‍), 0469 2680574 (മല്ലപ്പള്ളി)

date