Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 07-07-2022

അധ്യാപക നിയമനം

 

തൃക്കരിപ്പൂർ സർക്കാർ പോളിടെക്നിക് കോളേജിൽ ഫിസിക്സ് അസി. പ്രൊഫസറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ജൂലൈ 11ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് കോളേജിൽ എഴുത്തു പരീക്ഷയും കൂടിക്കാഴ്ചയും നടക്കും. ബന്ധപ്പെട്ട വിഷയത്തിൽ 55%  മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത.  താൽപര്യമുള്ളവർ ബയോഡാറ്റ, അസ്സൽ സർട്ടിഫിക്കറ്റ്, പരിചയ സർട്ടിഫിക്കറ്റ്, അവയുടെ പകർപ്പുകൾ എന്നിവ സഹിതം രാവിലെ 9.30ന് മുമ്പ് കോളേജിൽ പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0467 2211400.

 

പ്രധാനമന്ത്രി നാഷണൽ അപ്രന്റിഷിപ്പ് മേള 11ന്

 

പ്രധാനമന്ത്രി നാഷണൽ അപ്രന്റിഷിപ്പ് മേള ജൂലൈ 11ന് രാവിലെ 9.30ന് കണ്ണൂർ ഗവ. വനിത ഐ ടി ഐയിൽ ഡോ. വി ശിവദാസൻ എം പി ഉദ്ഘാടനം ചെയ്യും. കോർപ്പറേഷൻ കൗൺസിലർ ബിജോയ് തയ്യിൽ അധ്യക്ഷനാകും. രാജ്യത്തെ 257 ജില്ലകളിൽ നടക്കുന്ന അപ്രന്റിഷിപ്പ് മേളയുടെ ഭാഗമായാണ് കേന്ദ്ര നൈപുണ്യ വികസന സംരംകത്വ വികസന മന്ത്രലായത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാവസായിക പരിശീലന വകുപ്പ് മേള സംഘടിപ്പിക്കുന്നത്.

 

കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനം 9ന്

 

കെഎസ്ആർടിസി കണ്ണൂർ ഡിപ്പോ യാർഡ് ഉദ്ഘാടനം ജൂലൈ 9ന് രാവിലെ 11 മണിക്ക് ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു നിർവഹിക്കും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് 78 ലക്ഷം രൂപ ചെലവഴിച്ചാണ് യാർഡ് നിർമ്മാണം പൂർത്തീകരിച്ചത്. ചടങ്ങിൽ രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാവും. കെഎസ്ആർടിസി ചെയർമാൻ ആൻഡ് എംഡി ബിജു പ്രഭാകർ, ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി നേതാക്കൾ സംബന്ധിക്കും.

 

ലൈഫ് മിഷൻ 2020: രണ്ടാം ഘട്ട അപ്പീൽ എട്ട് വരെ

 

ലൈഫ് മിഷൻ 2020 അപേക്ഷകളുടെ രണ്ടാം ഘട്ട അപ്പീൽ സമർപ്പിക്കേണ്ട തീയതി ജൂലൈ എട്ട് വൈകീട്ട് അഞ്ച് മണി വരെയാണെന്ന് ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ അറിയിച്ചു. ഒന്നാംഘട്ട അപ്പീൽ സമർപ്പിച്ചവർക്ക് മാത്രമേ രണ്ടാംഘട്ട അപ്പീൽ സമർപ്പിക്കാൻ സാധിക്കൂ. അക്ഷയകേന്ദ്ര വഴിയോ ജില്ലാതല ലൈഫ് മിഷൻ ഹെൽപ് ഡെസ്‌ക് വഴിയോ ഓൺലൈനായി മാത്രമേ അപ്പീൽ സമർപ്പിക്കാൻ സാധിക്കൂ.

 

തീറ്റപ്പുൽ കൃഷിയിൽ പരിശീലനം

 

കോഴിക്കോട് നടുവട്ടം ക്ഷീരപരിശീലന കേന്ദ്രം ജൂലൈ 13, 14 തീയ്യതികളിൽ തീറ്റപ്പുൽ കൃഷിയിൽ പരിശീലനം നൽകുന്നു.  താൽപര്യമുള്ളവർ ജൂലൈ 11ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ്  dd-dto-kkd.dairy@kerala.gov.in എന്ന ഇ മെയിൽ വിലാസത്തിലോ 0495 2414579 എന്ന ഫോൺ നമ്പറിലോ രജിസ്റ്റർ ചെയ്യുക.

 

പാലുൽപ്പന്ന നിർമ്മാണ പരിശീലനം

 

കോഴിക്കോട് ക്ഷീരപരിശീലന കേന്ദ്രം ജൂലൈ 11 മുതൽ 21 വരെ പാലുൽപ്പന്ന നിർമ്മാണത്തിൽ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ ജൂലൈ 11ന് രാവിലെ പത്ത് മണിക്ക് മുമ്പ് പരിശീലന കേന്ദ്രത്തിൽ നേരിട്ട് ഹാജരാവണം. ഫോൺ: 0495 2414579.

 

മൾട്ടി പർപ്പസ് നിയമനം

 

നാഷണൽ ആയുഷ് മിഷന്റെ ആയുഷ് ട്രൈബൽ യൂണിറ്റിൽ മൾട്ടി പർപ്പസ് വർക്കറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത ഏഴാം ക്ലാസ്. താൽപര്യമുള്ളവർ ജൂലൈ 19ന് രാവിലെ 10.30ന് ഭാരതീയ ചികിത്സാ വകുപ്പിന്റെ കണ്ണൂരിലെ ഓഫീസിൽ അസ്സൽ സർട്ടിഫിക്കറ്റുമായി ഹാജരാവണം. ഫോൺ: 04972 700911.

 

ലെവൽക്രോസ് അടച്ചിടും

 

പള്ളിച്ചാൽ-കാവിൻമുനമ്പ് റോഡിൽ കണ്ണപുരം-പഴയങ്ങാടി സ്റ്റേഷനുകൾക്കിടയിലുള്ള 254ാം നമ്പർ ലെവൽക്രോസ് ജൂലൈ എട്ട് വെള്ളി രാവിലെ എട്ട് മുതൽ രാത്രി എട്ട് മണി വരെ അറ്റകുറ്റപണികൾക്കായി അടച്ചിടുമെന്ന് ദക്ഷിണ റെയിൽവെ അസി. ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

 

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് 

ജൂലൈ 18 വരെ ആപേക്ഷിക്കാം

 

ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു വർഷത്തെ പി എസ് സി അംഗീകൃത തൊഴിലധിഷ്ഠിത ഹോട്ടൽ മാനേജ്മെന്റ് കോഴ്സ് അപേക്ഷാ തീയ്യതി ജൂലൈ 18 വരെ നീട്ടി. യോഗ്യത പത്താം ക്ലാസ്. ട്രേഡുകൾ: ഫ്രണ്ട് ഓഫീസ് ഓപ്പറേഷൻ, ഫുഡ് ആൻഡ് ബീവേറജ് സർവീസ്, ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കൺഫെക്ഷണറി, ഹോട്ടൽ അക്കമേഷൻ ഓപറേഷൻ, ക്യാനിങ് ആൻഡ് ഫുഡ് പ്രിസർവേഷൻ. പ്രായപരിധിയില്ല. അപേക്ഷാ ഫോം ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ നിന്നും 100 രൂപയ്ക്ക് ലഭിക്കും. എസ് സി/എസ് ടി വിഭാഗങ്ങൾക്ക് 50 രൂപയാണ് അപേക്ഷാ ഫീസ്. www.fcikerala.org എന്ന വെബ്സൈറ്റിൽ നിന്നും അപേക്ഷാഫോം ഡൗൺലോഡ് ചെയ്യുന്നവർ പ്രിൻസിപ്പൽ, ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന പേരിൽ അതത് സ്ഥലത്തെ എസ് ബി ഐ ശാഖയിൽ മാറാവുന്ന ഡിഡി എടുക്കണം. പൂരിപ്പിച്ച അപേക്ഷ രേഖകൾ സഹിതം താൽപര്യമുള്ള സെന്ററിൽ നൽകുക. ഒരു അപേക്ഷാഫോം ഉപയോഗിച്ച് മുൻഗണനാ ക്രമത്തിൽ ആറ് കോഴ്സുകൾക്ക് വരെ അപേക്ഷിക്കാം.  ഫോൺ: ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറടെ കാര്യാലയം-0471 2310441, കണ്ണൂർ-0497 2706904, ഉദുമ- 0467 2263347.

 

റാങ്ക് പട്ടികകൾ റദ്ദായി

 

ജില്ലയിൽ ഭാരതീയ ചികിത്സ/ഇൻഷൂറൻസ് മെഡിക്കൽ സർവീസസ്/ ആയുർവേദ കോളേജ് വകുപ്പുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുർവേദം) എൻസിഎ-എൽസി/എഐ (കാറ്റഗറി നമ്പർ 009/2019) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക നിയമന ശിപാർശ നടത്തി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതിനാൽ 2019 മെയ് 13ന് റദ്ദായതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

 

ജില്ലയിൽ ഭാരതീയ ചികിത്സ/ഇൻഷൂറൻസ് മെഡിക്കൽ സർവീസസ്/ ആയുർവേദ കോളേജ് വകുപ്പുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുർവേദം) എൻസിഎ എസ്ടി (കാറ്റഗറി നമ്പർ 380/2013) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക നിയമന ശിപാർശ നടത്തി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതിനാൽ 2015 ജൂലൈ 20ന് റദ്ദായി.

 

ജില്ലയിൽ ഭാരതീയ ചികിത്സ/ഇൻഷൂറൻസ് മെഡിക്കൽ സർവീസസ്/ ആയുർവേദ കോളേജ് വകുപ്പുകളിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (ആയുർവേദം) എൻസിഎ എൽസി/എഐ (കാറ്റഗറി നമ്പർ 378/2013) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക നിയമന ശിപാർശ നടത്തി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതിനാൽ 2015 ജൂലൈ 23ന് റദ്ദായി.

 

ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് എൻസിഎ-എൽസി/എഐ (കാറ്റഗറി നമ്പർ 212/2017) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക നിയമന ശിപാർശ നടത്തി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതിനാൽ 2021 ജൂലൈ 12ന് റദ്ദായി.

 

ജില്ലയിൽ ആരോഗ്യ വകുപ്പിൽ ഫാർമസിസ്റ്റ് ഗ്രേഡ് രണ്ട് (എസ്ടി സ്‌പെഷൽ റിക്രൂട്ട്‌മെൻറ് കാറ്റഗറി നമ്പർ 116/2020) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക നിയമന ശിപാർശ നടത്തി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതിനാൽ റദ്ദായി.

 

എൻഡ്യൂറൻസ് ടെസ്റ്റ് 25ന്

 

പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ഇന്ത്യ റിസർവ്വ് ബറ്റാലിയൻ-കമാൻഡോ വിങ് 136/2022) തസ്തികയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജൂലൈ പത്തിന് നടത്താൻ നിശ്ചയിച്ച എൻഡ്യൂറൻസ് പരീക്ഷ ജൂലൈ 25ലേക്ക് മാറ്റി. ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ, അസിസ്റ്റന്റ് സർജനിൽ കുറയാത്ത റാങ്കിലുള്ള മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ഫിസിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം അനുവദിച്ച കേന്ദ്രങ്ങളിൽ രാവിലെ അഞ്ച് മണിക്ക് മുമ്പ് എത്തിച്ചേരണമെന്ന് പി എസ് സി ജില്ലാ ഓഫീസർ അറിയിച്ചു.  ഫോൺ: 0497 2700482

 

 

പച്ചമലയാളം കോഴ്സ്: ഉദ്ഘാടനം എട്ടിന്

 

സാക്ഷരതാ മിഷന്റെയും കേന്ദ്രീയ വിദ്യാലയത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ് ഉദ്ഘാടനം ജൂലൈ എട്ടിന് വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂർ കേന്ദ്രീയ വിദ്യാലയത്തിൽ നടക്കും.

 

സൂക്ഷ്മ സംരംഭം: അപേക്ഷ ക്ഷണിച്ചു

 

മത്സ്യവകുപ്പ് സാഫ് മുഖേന തീരമൈത്രി പദ്ധതിയുടെ കീഴിൽ സൂക്ഷ്മ തൊഴിൽ സംരംഭ യൂണിറ്റ് തുടങ്ങാൻ അപേക്ഷ ക്ഷണിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വനിതകൾ അടങ്ങുന്ന ഗ്രൂപ്പുകൾക്ക് ജൂലൈ 10 വരെ അപേക്ഷിക്കാം. രണ്ടു മുതൽ അഞ്ചു പേർ വരെയുള്ള ഗ്രൂപ്പിലെ ഒരു അംഗത്തിന് ഒരു ലക്ഷം രൂപ എന്ന നിലയിൽ ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപ വരെ അനുവദിക്കും. അപേക്ഷാഫോം സാഫിന്റെ ജില്ലാ ഓഫീസിലും കണ്ണൂർ, തലശ്ശേരി, അഴീക്കൽ, മാടായി മത്സ്യഭവനുകളിലും ലഭിക്കും. ഫോൺ:  7902502030, 8075561552, 9497450499, 0497273248

date