Post Category
ഗതാഗത നിയന്ത്രണം
പോലീസ് വകുപ്പിലെ കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുളള തെരഞ്ഞെടുപ്പിന്റെ ഭാഗമായി എന്‍ഡ്യുറന്‍സ് ടെസ്റ്റ് നടത്തുന്നതിനായി ഓമല്ലൂര്‍ പരിയാരം റോഡില്‍ ഓമല്ലൂര്‍ ഓര്‍ത്തഡോക്സ് പളളി മുതല്‍ ആശുപത്രി ജംഗ്ഷന് വരെ(5 കി.മി) ജൂലൈ 11,12 ദിവസങ്ങളില്‍ രാവിലെ നാലു മുതല്‍ 11 വരെ ഗതാഗതം പൂര്‍ണമായും നിയന്ത്രിക്കും. ഇലന്തൂര്‍ ഭാഗത്തുനിന്നും ഓമല്ലൂര്‍ ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ തിരുവല്ല കുമ്പഴ റോഡില്‍ കൂടിയോ ചിറക്കാല നിന്നും തിരിഞ്ഞു പുത്തന്‍പീടിക വാര്യാപുരം റോഡിലൂടെയോ പോകണമെന്ന് പൊതുമരാമത്ത് നിരത്ത് ഉപവിഭാഗം അസി.എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
date
- Log in to post comments