Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 11-07-2022

റാങ്ക് പട്ടിക റദ്ദായി

 

ജില്ലയിൽ വിവിധ വകുപ്പുകളിൽ കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് രണ്ട് എൻസിഎ-എൽസി/എഐ (കാറ്റഗറി നമ്പർ 212/2017) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക നിയമന ശിപാർശ നടത്തി ഉദ്യോഗാർഥി ജോലിയിൽ പ്രവേശിച്ചതിനാൽ 2021 ജൂലൈ 12ന് റദ്ദായി.

 

പട്ടയ കേസുകൾ മാറ്റി

 

ഡെപ്യുട്ടി കലക്ടർ (എൽ ആർ) കണ്ണൂർ ജൂലൈ 12 ന് കലക്ടറേറ്റിൽ വിചാരണയ്ക്ക് വെച്ച കണ്ണൂർ താലൂക്കിലെ പട്ടയ കേസുകൾ ആഗസ്റ്റ് നാല് രാവിലെ 11 മണിയിലേക്ക് മാറ്റി.

 

മിനി ജോബ് ഫെയർ 

 

ജില്ലാ എംപ്ലോയ്മെന്റ ്എക്സ്ചേഞ്ചിന്റെ കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജൂലൈ 14, 15 തീയ്യതികളിൽ രാവിലെ പത്ത് മണി മുതൽ രണ്ട് മണിവരെ അഭിമുഖം നടത്തുന്നു. തസ്തികകൾ: എച്ച് ആർ എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്, എം ബി എ മാർക്കറ്റിംഗ്, ബിസിനസ് ഡെവലപ്മെന്റ് മാനേജർ, സോഷ്യൽ മീഡിയ കണ്ടെന്റ് റൈറ്റർ, ഡിജിറ്റൽ മാർക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റ്, അഡ്മിനിസ്ട്രേറ്റർ, ഡെവലപ്പർ ട്രെയിനി, ഒഡോഡെവലപ്പർ, വെബ്ഡെവലപ്പർ, ബിസിനസ് അനലിസ്റ്റ്, ഗ്രാഫിക് ഡിസൈനർ, ടെലി-കോളർ, വാറന്റി കോ ഓർഡിനേറ്റർസ്, സർവീസ് അഡൈ്വസർ, ഓട്ടോമൊബൈൽ ടെക്നീഷ്യൻ, സ്പ്രേ പെയിന്റർ, ഷോറൂം സെയിൽസ് കൺസൽട്ടൻറ്, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.

കൂടാതെ അക്കൗണ്ട്സ് അസ്സോസിയേറ്റ്, ഐ ടി ഇന്റർ (മാഹി മാത്രം).

യോഗ്യത: എംബിഎ (എച്ച് ആർ), ഡിഗ്രി/പി ജി, എം കോം, ബി കോം, മാർക്കറ്റിംഗ്, ഡിപ്ലോമ ഇൻ ഓട്ടോമൊബൈൽ/മെക്കാനിക്കൽ, പ്ലസ്ടു. താൽപര്യമുള്ളവർക്ക് തിരിച്ചറിയൽ കാർഡിന്റെ പകർപ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിന് പങ്കെടുക്കാം. നിലവിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾക്കും രജിസ്‌ട്രേഷൻ സ്ലിപ് കൊണ്ടു വന്ന് ഇന്റർവ്യൂവിന് പങ്കെടുക്കാം. ഫോൺ: 0497 2707610, 6282942066.

 

സാധ്യത പട്ടിക പ്രസിദ്ധീകരിച്ചു

 

കണ്ണൂർ ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ അസിസ്റ്റന്റ് (നാച്വറൽ സയൻസ്-മലയാളം മീഡിയം) (എൻ സി എ ഹിന്ദു നാടാർ കാറ്റഗറി നമ്പർ 447/2019) നിയമനത്തിനായുള്ള സാധ്യത പട്ടിക കേരള പബ്ലിക് സർവീസ് കമ്മീഷൻ പ്രസിദ്ധീകരിച്ചു.

 

അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസിയർ 

അപേക്ഷ ക്ഷണിച്ചു

 

സംസ്ഥാന പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പ് നടപ്പിലാക്കുന്ന അക്രഡിറ്റഡ് എഞ്ചിനീയർ/ഓവർസിയർ നിയമനത്തിന് പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ-യുവാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: സിവിൽ എഞ്ചിനീയർ/ബി ടെക്/ഡിപ്ലോമ/ഐ ടി ഐ. പ്രായപരിധി 21-35 വയസ്സ്. നിലവിൽ പഠിച്ചുകൊണ്ടിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല. അപേക്ഷ , ജാതി, വിദ്യാഭ്യാസ യോഗ്യത,  പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജൂലൈ 23ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസിൽ സമർപ്പിക്കണം. അപേക്ഷാഫോറത്തിന്റെ മാതൃക ബ്ലോക്ക്/മുനിസിപ്പാലിറ്റി/കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകൾ, ജില്ലാ പട്ടികജാതി വികസന ഓഫീസ് എന്നിവിടങ്ങളിൽ നിന്നും ലഭിക്കും. ഫോൺ 04972 700596.

 

സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി

 

ഐഎച്ച്ആർഡിയുടെ കീഴിൽ പത്തനംതിട്ട കല്ലൂപ്പാറ എഞ്ചിനീയറിങ് കോളേജിൽ തുടങ്ങുന്ന തൊഴിലധിഷ്ഠിത പി ജി ഡിപ്ലോമ ഇൻ സൈബർ ഫോറൻസിക്‌സ് ആൻഡ് സെക്യൂരിറ്റി ആറ് മാസ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബി ടെക്/എംടെക്/എംസിഎ/ ബി എസ്‌സി/എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്/ബിസിഎ. അവസാന വർഷ പരീക്ഷയെഴുതിയവർക്കും അപേക്ഷിക്കാം. അപേക്ഷാഫോമും വിശദവിവരങ്ങളും ഐ എച്ച് ആർ ഡി  വെബ്‌സൈറ്റ് www.ihrd.ac.in ൽ നിന്നും  കോളേജ് വെബ്‌സൈറ്റ് www.cek.ac.in. ൽ നിന്നും ലഭിക്കും. ഫോൺ: 9447402630, 0469 2677890, 2678983, 8547005034.

 

സൗജന്യ മത്സരപരീക്ഷാ പരിശീലനം തുടങ്ങി

 

കണ്ണൂർ യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ നടത്തുന്ന 30 ദിവസത്തെ സൗജന്യ മത്സരപരീക്ഷാ പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഉദ്ഘാടനം ചെയ്തു. യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ഗൈഡൻസ് ബ്യൂറോ ചീഫ് കെ പി അനീഷ് കുമാർ അധ്യക്ഷത വഹിച്ചു. യു ഇ ഐ ആൻഡ് ജി ബി ഡെപ്യൂട്ടി ചീഫ് ടി എം പുഷ്പ, കണ്ണൂർ യൂണിവേഴ്‌സിറ്റി ലൈബ്രറി സയൻസ് വകുപ്പ് മേധാവി ഡോ.അബ്ദുൾ മജീദ്, കണ്ണൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെ എംപ്ലോയ്‌മെന്റ് ഓഫീസർ മിഥുൻ ചന്ദ്രൻ, ബാബു ആലംതെറ്റിൽ എന്നിവർ പങ്കെടുത്തു.

 

ലേലം

കോടതി കുടിശ്ശിക ഈടാക്കാനായി ജപ്തി ചെയ്ത കണ്ണൂർ താലൂക്ക് മാവിലായി അംശം ദേശത്തിൽ റി സ 55/1 ൽ പ്പെട്ട അഞ്ച് സെന്റ് ഭൂമി ജൂലൈ 30ന് രാവിലെ 11 മണിക്ക് മാവിലായി വില്ലേജ് ഓഫീസിൽ ലേലം ചെയ്യും.  കൂടുതൽ വിവരങ്ങൾ കണ്ണൂർ താലൂക്ക് ഓഫീസിൽ നിന്നോ മാവിലായി വില്ലേജ് ഓഫീസിൽ നിന്നോ ലഭിക്കും.

 

വൈദ്യുതി മുടങ്ങും

 

ഏച്ചൂർ ഇലക്ട്രിക്കൽ സെക്ഷനിലെ കാഞ്ഞിരോട്, കാഞ്ഞിരോട് എച്ച് എസ്്, സബ്സ്റ്റേഷൻ ക്വാർട്ടേഴ്സ്, കാഞ്ഞിരോട് ബസാർ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂലൈ 12 ചൊവ്വ രാവിലെ 7.30 മുതൽ രാവിലെ പത്ത് മണി വരെയും ഹിറ സ്റ്റോപ്പ്, പാറോത്തുംചാൽ എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒരു മണി വരെയും വൈദ്യുതി മുടങ്ങും.

 

ചെമ്പേരി ഇലക്ട്രിക്കൽ സെക്ഷനിലെ അരീക്കാമല, പുരയിടത്തിൽ കവല, കക്കുംതടം എന്നിവിടങ്ങളിൽ ജൂലൈ 12 ചൊവ്വ രാവിലെ ഒമ്പത് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെ വൈദ്യുതി മുടങ്ങും

date