എംബിഎ കോളജ് നിര്‍മാണോദ്ഘാടനം 17ന്
കോന്നി സിഎഫ്ആര്‍ഡിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായത്തോടെ ആരംഭിക്കുന്ന എംബിഎ (ഫുഡ് ബിസിനസ് മാനേജ്‌മെന്റ്) കോളജിന്റെ നിര്‍മാണോദ്ഘാടനം 17ന് രാവിലെ 11ന് പെരിഞൊട്ടയ്ക്കല്‍ സിഎഫ്ആര്‍ഡി ആസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ നിര്‍വഹിക്കും. അടൂര്‍ പ്രകാശ് എംഎല്‍എ അധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എംപി മുഖ്യാതിഥിയായിരിക്കും. സിഎഫ്ആര്‍ഡി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.എസ്.ജയ, ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ പി.പ്രസാദ്, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് പ്രവീണ്‍ പ്ലാവിളയില്‍, ജില്ലാ പഞ്ചായത്തംഗം ബിനിലാല്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി വിനോദ്, ഗ്രാമപഞ്ചായത്ത് അംഗം കെ.ജി.മാത്യു പാറപ്പള്ളില്‍, ഡയറക്ടര്‍ ഇന്‍ചാര്‍ജ് റ്റി.എസ്.ശശിധരന്‍ നായര്‍, വിവിധരാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഭക്ഷ്യസംസ്‌കരണ രംഗത്ത് നൂതന സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ച് എടുക്കുന്നതിന് തദ്ദേശീയമായി ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കളില്‍ നിന്നും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നതിനും ആവശ്യമായ സാങ്കേതിക വിദ്യകള്‍ വികസിപ്പിച്ച് എടുക്കുന്ന സ്ഥാപനമാണ് ഭക്ഷ്യപൊതുവിതരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നിയിലെ സിഎഫ്ആര്‍ഡി. ഭക്ഷ്യസംസ്‌കരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും താത്പര്യമുള്ളവര്‍ക്കും ഇവിടെ പരിശീലനം നല്‍കുന്നുണ്ട്. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പാക്കുന്നതിന് അന്തര്‍ദേശീയ നിലവാരമുള്ള ലബോറട്ടറി ഇവിടെയുണ്ട്. തദ്ദേശീയ ഭക്ഷ്യസംസ്‌കരണ സാങ്കേതിക വിദ്യ പഠിപ്പിക്കുന്ന (ബി.എസ്.സി, എം.എസ്.സി കോഴ്‌സുകള്‍) കോളജും ഇവിടെയുണ്ട്. സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കുന്നതിനൊപ്പം ഇവ ഉപയോഗപ്പെടുത്തി പുതിയ വ്യവസായങ്ങള്‍ ആരംഭിക്കുവാനും അതുവഴി കക്തഷകരുടെ ഉത്പന്നങ്ങള്‍ക്ക് ന്യായവില ലഭിക്കുന്നതിനും കഴിയണമെങ്കില്‍ ഭക്ഷ്യസംസ്‌കരണ-ഉത്പാദന രംഗത്ത് പുതിയ സംരംഭകര്‍ ഉണ്ടാകേണ്ടതുണ്ട്. ഭക്ഷ്യബിസിനസില്‍ വിദ്യാഭ്യാസ യോഗ്യതയുള്ളവരുടെ അഭാവം നിലവിലുണ്ട്. ഈ സാഹചര്യം വിലയിരുത്തിയാണ് സിഎഫ്ആര്‍ഡി ഫുഡ് ബിസിനസ് മാനേജ്‌മെന്റ് കോളജ് ആരംഭിക്കുന്നത്. (പിഎന്‍പി 1917/18)
- Log in to post comments