Skip to main content

എരുമേലി ശുദ്ധജല വിതരണ പദ്ധതി  ഉദ്ഘാടനം നാളെ

എരുമേലി ശുദ്ധജല വിതരണ പദ്ധതി നാളെ (നവംബര്‍ 20) വൈകുന്നേരം നാലിന് എരുമേലി ടൗണിലെ പുത്തന്‍വീട് സ്റ്റേഡിയത്തില്‍ ജലവിഭവ വകുപ്പ് മന്ത്രി അഡ്വ. മാത്യു ടി തോമസ് ഉദ്ഘാടനം ചെയ്യും. പി. സി ജോര്‍ജ്ജ്  എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. കേരള വാട്ടര്‍ അതോറിറ്റി ടെക്‌നിക്കല്‍ മെമ്പര്‍ ഡി. രവീന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. ആന്റോ ആന്റണി എം.പി, രാജു എബ്രഹാം എം.എല്‍.എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി, ജില്ലാ കളക്ടര്‍             ഡോ. ബി. എസ് തിരുമേനി, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ മാഗി ജോസഫ്, കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പി. കെ അബ്ദുള്‍ കരീം, ബ്ലോക്ക്-ഗ്രാമപഞ്ചായത്തംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കേരള വാട്ടര്‍ അതോറിറ്റി മാനേജിംഗ് ഡയറക്ടര്‍ എ. ഷൈനാമോള്‍ സ്വാഗതവും  ദക്ഷിണ മേഖല ചീഫ് എഞ്ചിനീയര്‍ ജി. ശ്രീകുമാര്‍ നന്ദിയും പറയും.  

date