Skip to main content

വ്യവസായ സംരംഭകര്‍ക്കുള്ള സാങ്കേതിക ശില്പശാല 

വ്യവസായ വാണിജ്യ വകുപ്പ് കോമണ്‍ഫെസിലിറ്റി സര്‍വീസ് സെന്റര്‍ (സിഎസ്‌സി) ചങ്ങനാശ്ശേരിയുടെ ആഭിമുഖ്യത്തില്‍ റേഡിയോ മീഡിയാ വില്ലേജിന്റെയും സിഎസ്‌ഐഇഐ ഫോറത്തിന്റെയും സഹകരണത്തോടെ വ്യവസായ സംരംഭകര്‍ക്കായി വിദഗ്ധര്‍ നയിക്കുന്ന സാങ്കേതിക ശില്പശാല ഇന്ന് (16ന്) 10.30ന് ചങ്ങനാശ്ശേരി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് നഗറിലുള്ള കോമണ്‍ഫെസിലിറ്റി സര്‍വീസ് സെന്ററില്‍ നടക്കും. ശില്പശാലയില്‍ പോളിമര്‍ വ്യവസായ രംഗത്തുള്ള വ്യവസായികള്‍ക്കും സംരംഭകര്‍ക്കും സൂപ്പര്‍വൈസറി ജീവനക്കാര്‍ക്കും പങ്കെടുക്കാം. ഫോണ്‍: 0481-2720311, 9846797000.
 

date