Skip to main content

കോയിപ്രം ബ്ലോക്ക് ആരോഗ്യമേള സംഘടിപ്പിച്ചു

കോയിപ്രം റവന്യു ബ്ലോക്ക് ആരോഗ്യമേളയുടേയും ഏകാരോഗ്യപദ്ധതിയുടേയും ബ്ലോക്ക് തല ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായണ്‍ നിര്‍വഹിച്ചു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് അധ്യക്ഷത വഹിച്ചു. പുല്ലാട് ശ്രീ വിവേകാനന്ദ ഹൈസ്‌കൂളില്‍ വച്ച് സംഘടിപ്പിച്ച ആരോഗ്യമേളയില്‍ സെമിനാര്‍, മെഡിക്കല്‍ ക്യാമ്പ്, ആരോഗ്യപ്രവര്‍ത്തകരുടേയും കുടുംബശ്രീ അംഗന്‍വാടി നഴ്‌സിംഗ് വിദ്യാര്‍ത്ഥികളുടേയും കലാപരിപാടികള്‍ നടന്നു.

 

വൈസ് പ്രസിഡന്റ് ഉണ്ണി പ്ലാച്ചേരില്‍, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ജിജി മാത്യു, തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എസ് ബിനോയ്, അയിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിതാകുറുപ്പ്, എഴുമറ്റൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭാമാത്യു, കോയിപ്രം ബ്ലോക്ക് അംഗങ്ങളായ കെ.കെ വത്സല, വി പ്രസാദ്, അജിടീച്ചര്‍, ജെസി സൂസന്‍ ജോസഫ്, അനീഷ് കുന്നപ്പുഴ, എന്‍എസ് രാജീവ്, വി.എസ് അനീഷ്, ജയശ്രീ, പി.റോസ്, ജെസി സൂസന്‍ മാത്യു, ഡോ.ജെ.പി ഡിപിന്‍, ഏകാരോഗ്യം ജില്ലാ നോഡല്‍ ഓഫീസര്‍ ഡോ.ബിപിന്‍ സാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date