Post Category
മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജൂലൈ 16, 17ന് ജില്ലയിൽ
തദ്ദേശസ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ജൂലൈ 16, 17 തിയ്യതികളിൽ ജില്ലയിൽ വിവിധ പരിപാടികളിൽ പങ്കെടുക്കും. ജൂലൈ 16 ശനി-രാവിലെ 9.30 മണി: തളിപ്പറമ്പ് മണ്ഡലത്തിലെ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്ക് യോഗ പരിശീലനം ഉദ്ഘാടനം, മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്‌കൂൾ. 10.30: എന്റെ നഗരം, ശുചിത്വ നഗരം-ശുചിത്വ മിഷൻ മേഖല ശിൽപ്പശാല ഉദ്ഘാടനം, ഇന്ത്യൻ കോഫി ഹൗസ്, ധർമശാല. മൂന്ന് മണി: ആർദ്രം നവകേരളം പുരസ്‌ക്കാരം ലഭിച്ച ആന്തൂർ നഗരസഭക്കുള്ള പൗരസ്വീകരണം ഉദ്ഘാടനം, ധർമശാല. 4.30: സംസ്ഥാന സീനിയർ വോളി ചാമ്പ്യൻഷിപ്പ്, മുണ്ടയാട് ഇൻഡോർ സ്റ്റേഡിയം. 5.30: കരിയാട് പുതുശ്ശേരി മുക്ക്.
ജൂലൈ 17: കുറുമാത്തൂർ ഗ്രാമ പഞ്ചായത്ത് ദുരിതാശ്വാസ കേന്ദ്രം ഉദ്ഘാടനം, ചൊറുക്കള. 12 മണി: പെരിഞ്ചല്ലൂർ ടൂറിസം ഡവലപ്പമെന്റ് സൊസൈറ്റി ഓഫീസ് ഉദ്ഘാടനം, ചൊറുക്കള.
date
- Log in to post comments