Post Category
വിവാഹ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ നടപ്പിലാക്കി വരുന്ന പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്നവരുടെ പെൺ മക്കളുടെ വിവാഹ വായ്പയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരായ രക്ഷിതാക്കളുടെ പ്രായം 65 വയസ്സിൽ കവിയരുത്. കുടുംബ വാർഷിക വരുമാനപരിധി മൂന്നു ലക്ഷം രൂപ. പരമാവധി വായ്പാ തുക രണ്ട് ലക്ഷത്തി അമ്പതിനായിരം രൂപ. അപേക്ഷാ ഫോറത്തിനും വിശദ വിവരങ്ങൾക്കുമായി കോർപ്പറേഷന്റെ കണ്ണൂർ ജില്ലാ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0497 2705036, 9400068513.
date
- Log in to post comments