Post Category
ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി
കേന്ദ്ര ടെക്‌സ്റ്റൈൽ മന്ത്രാലയത്തിന് കീഴിലുള്ള അപ്പാരൽ ട്രെയിനിങ്ങ്് ആന്റ് ഡിസൈൻ സെന്ററും രാജീവ് ഗാന്ധി നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യൂത്ത് ഡവലപ്‌മെന്റും സംയുക്തമായി നടത്തുന്ന മൂന്ന് വർഷത്തെ ബിവോക് ഡിഗ്രി ഇൻ ഫാഷൻ ഡിസൈൻ ആൻഡ് റീട്ടെയിൽ കോഴ്‌സിലേക്ക് പ്രവേശനം തുടങ്ങി. പ്ലസ് ടു യോഗ്യതയുള്ള അപേക്ഷകർ ഓഫീസുമായി നേരിട്ടോ www.atdcindia.co.in എന്ന വെബ്‌സൈറ്റിലോ പേര് രജിസ്റ്റർ ചെയ്യുകയോ ചെയ്യണം. വിലാസം; അപ്പാരൽ ട്രെയിനിങ് ആൻഡ് ഡിസൈൻ സെന്റർ, കിൻഫ്ര ടെക്‌സ്റ്റൈൽ സെന്റർ നാടുകാണി, പള്ളിവയൽ പി ഒ തളിപ്പറമ്പ്, കണ്ണൂർ-670142 . ഫോൺ: 9995004269, 9744917200.
date
- Log in to post comments