Skip to main content
കണ്ണൂർ ഗവ. ടിടിഐ(മെൻ) ആന്റ് മോഡൽ യുപി സ്‌കൂളിൽ അടുക്കള, ഭക്ഷണശാല എന്നിവക്കായി നിർമ്മിച്ച കെട്ടിടം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

സ്‌കൂൾ ഭക്ഷണശാല കെട്ടിടം ഉദ്ഘാടനം ചെയ്തു

കണ്ണൂർ ഗവ. ടിടിഐ (മെൻ) ആൻഡ് മോഡൽ യുപി സ്‌കൂളിൽ അടുക്കള, ഭക്ഷണശാല എന്നിവക്കായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ നിർവ്വഹിച്ചു. എംഎൽഎയുടെ 2019-20 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിർമ്മിച്ചത്.

ഭക്ഷണശാല, അടുക്കള, സ്റ്റോർ റൂം, വാഷ് ഏരിയ എന്നിവയാണ് 96 ച. മീ വിസ്തീർണ്ണമുള്ള ഒറ്റ നില കെട്ടിടത്തിലുള്ളത്. തറയിൽ ടൈലും പാകിയിട്ടുണ്ട്. ഒരേ സമയം 300 പേർക്കുള്ള ഭക്ഷണം പാകം ചെയ്യാനും 100 പേർക്ക് ഇരുന്ന് കഴിക്കാനും സാധിക്കും. കസേരകൾ, റൗണ്ട് ടേബിൾ, ഇലക്ട്രിക് ഉപകരണങ്ങൾ എന്നിവ ഹാളിലുണ്ട്. ആധുനിക രീതിയിലാണ് അടുക്കള സജ്ജമാക്കിയത്.

കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ അധ്യക്ഷനായി. കൗൺസിലർ പി കെ അൻവർ, കണ്ണൂർ ഡിപിസി ഇ സി വിനോദ് കുമാർ, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ-ഓർഡിനേറ്റർ പി വി പ്രദീപൻ, കണ്ണൂർ നോർത്ത് എഇഒ കെ പി പ്രദീപ്കുമാർ, പ്രിൻസിപ്പൽ എം മുഹമ്മദ് റഷീദ്, പിടിഎ പ്രസിഡണ്ട് മുഹമ്മദ് ഷാഫി, കണ്ണൂർ ബിപിസി കെ സി സുധീർ, സ്റ്റാഫ് സെക്രട്ടറി കെ രഞ്ജിത്ത്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

date