Skip to main content

പ്രധാനമന്ത്രി ശ്രംയോഗി മൻധൻ പദ്ധതിയിൽ ചേരാം

അസംഘടിത തൊഴിലാളികൾക്കായുള്ള കേന്ദ്രസർക്കാർ പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി ശ്രംയോഗി മൻധൻ പദ്ധതിയിൽ 18നും 40നും ഇടയിൽ പ്രായമുള്ള അസംഘടിത തൊഴിലാളികൾ അംഗത്വമെടുക്കണമെന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു. 60 വയസ്സ് പൂർത്തിയാകുന്നത് വരെ അംഗങ്ങൾ അംശദായം അടക്കണം. തത്തുല്യതുക കേന്ദ്രസർക്കാരും അടയ്ക്കും.  60 വയസ് കഴിഞ്ഞാൽ 3000 രൂപ പെൻഷൻ ലഭിക്കും.  അംഗം മരിച്ചാൽ ആശ്രിതർക്ക് 50 % പെൻഷൻ ലഭിക്കും.  താൽപര്യമുള്ളവർ ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട് പാസ് ബുക്ക് സഹിതം കോമൺ സർവ്വീസ് സെന്റർ വഴി എൻറോൾ ചെയ്യേണ്ടതാണ്.

date