Post Category
തിരുവോണം ബംമ്പര്‍ പ്രകാശനം നടത്തി
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി 2022 ടിക്കറ്റിന്റെ ജില്ലാതല പ്രകാശനം ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ നിര്‍വഹിച്ചു. കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ പത്തനംതിട്ട ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എന്‍. ആര്. ജിജി, ജൂനിയര്‍ സൂപ്രണ്ട് പി. ബി മധു, ജില്ലയിലെ പ്രമുഖ ഏജന്റ്മാരായ വി. കെ. ഖാദര്‍, കെ. എസ്. സന്തോഷ്, സയ്യിദ് മീരാന്‍, നാഗൂര്കനി, സുരേഷ് കുമാര്‍, അശോക് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഒന്നാം സമ്മാനം 25 കോടി രൂപയും, രണ്ടാം സമ്മാനം അഞ്ച് കോടി രൂപയും, മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം 10 പേര്‍ക്കും കൂടാതെ, മറ്റ് നിരവധി ആകര്‍ഷകങ്ങളായ സമ്മാനങ്ങളും നല്കുന്ന ടിക്കറ്റിന്റെ വില 500 രൂപയാണ്. സെപ്റ്റംബര്‍ 18നാണ് നറുക്കെടുപ്പ് നടക്കുന്നത്.
date
- Log in to post comments