Post Category
സംരംഭകത്വ ശിൽപശാല ആഗസ്റ്റ് 3 മുതൽ
വിദേശ വ്യാപാര മേഖലയിലെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ താൽപര്യപ്പെടുന്ന സംരംഭകർക്ക് മൂന്ന് ദിവസത്തെ സംരംഭകത്വ ശിൽപശാല ആഗസ്റ്റ് മൂന്ന് മുതൽ അഞ്ച് വരെ കളമശ്ശേരി കീഡ് ക്യാമ്പസിൽ നടത്തുന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ്, ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്പോർട്ട് ഓർഗനൈസേഷൻ, കസ്റ്റംസ്, വ്യവസായ മേഖല എന്നിവയിലെ വിദഗ്ധർ എന്നിവർ ക്ലാസെടുക്കും. 2,950 രൂപയാണ് ഫീസ്. താൽപര്യമുള്ളവർ കീഡിന്റെ വെബ്സൈറ്റ് ആയ www.kied.info-ൽ ഓൺലൈനായി ജൂലൈ 27ന് മുൻപ് അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 2550322, 9605542061.
date
- Log in to post comments